ഇന്ത്യൻ പേസർമാർക്ക് സ്പീഡില്ല😵‍💫😵‍💫അവരെ നോക്കി ഇക്കാര്യം പഠിക്കൂ!!ഉപദേശവുമായി റമീസ് രാജ

ഈ വർഷം ആദ്യം നടന്ന ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. തുടർന്ന്, ഇപ്പോൾ പുരോഗമിക്കുന്ന ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിൽ ഒരു മത്സരം ശേഷിക്കെ തന്നെ, ഇന്ത്യ പരമ്പര ഉറപ്പിച്ചിരിക്കുകയാണ്. നിലവിലെ ഐസിസി ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരായ ന്യൂസിലാൻഡിനെതിരെ, നാളത്തെ മത്സരം കൂടി വിജയിക്കാൻ സാധിച്ചാൽ, ന്യൂസിലാൻഡിനെ പിന്തള്ളി ഇന്ത്യക്ക് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്താൻ സാധിക്കും.

ഇപ്പോൾ, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം റമീസ് രാജ. ന്യൂസിലാൻഡിനെ പരാജയപ്പെടുത്തിയത് ഇന്ത്യൻ ടീമിന്റെ കരുത്ത് തെളിയിക്കുന്നു എന്നും, ഈ വർഷം ലോകകപ്പ് നടക്കാനിരിക്കെ നിലവിൽ തുടരുന്ന പ്രകടനം ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നതാണ് എന്നും മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ അധ്യക്ഷൻ കൂടിയായിരുന്ന റമീസ് രാജ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

“ന്യൂസിലാൻഡ് ഒരു ചെറിയ ടീം അല്ല. അവർ ഒന്നാം സ്ഥാനക്കാരാണ്. അവരുടെ ഫോർമാറ്റിൽ തന്നെയാണ് ഇപ്പോൾ ഇന്ത്യ അവരെ പരാജയപ്പെടുത്തിയിരിക്കുന്നത്. സ്വന്തം നാട്ടിൽ എത്ര വലിയ എതിരാളികൾ എത്തിയാലും അവരെ എങ്ങനെ പരാജയപ്പെടുത്തണം എന്നത് പാക്കിസ്ഥാൻ ടീം ഇന്ത്യൻ ടീമിനെ കണ്ടുപഠിക്കണം,” റമീസ് രാജ പറയുന്നു. നേരത്തെ ഇംഗ്ലണ്ട്, ന്യൂസിലാൻഡ് എന്നീ ടീമുകൾക്കെതിരെയെല്ലാം പാകിസ്ഥാൻ പാക്കിസ്ഥാനിൽ വച്ച് തന്നെ കനത്ത പരാജയം വഴങ്ങിയിരുന്നു.

ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരെയും റമീസ് രാജ അഭിനന്ദിച്ചു. “ഇന്ത്യൻ പേസർമാർക്ക് വേഗതയില്ലായിരിക്കാം. എന്നാൽ ചില ഏരിയകളിൽ അവർ മനോഹരമായി ബോൾ ചെയ്യുന്നു. ബൗളർമാർക്ക് അനുസരിച്ച് ഫീൽഡ് സെറ്റ് ചെയ്യുന്നതിലും ഇന്ത്യ മികവ് കാണിക്കുന്നു. ആ കാഴ്ച വളരെ മനോഹരമാണ്. ബൗളർമാർക്ക് അനുസരിച്ച് ഫീൽഡ് സെറ്റ് ചെയ്യുന്നതിലെ തന്ത്രം കൂടിയാണ് ന്യൂസിലാൻഡിന്മേൽ ആധിപത്യം പുലർത്താൻ ഇന്ത്യക്ക് സഹായകമായത്, ” റമീസ് രാജ പറഞ്ഞു.

Rate this post