അവനൊരു അത്ഭുതം : ഇന്ത്യൻ താരത്തെ വാനോളം പുകഴ്ത്തി റമീസ് രാജ

ഇന്ത്യൻ ടെസ്റ്റ് ടീമിലെ പ്രധാന ബൗളറാണ് ഓഫ്‌ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഇന്ന് ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിൻ ബൗളറായ അശ്വിൻ ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയിൽ കുതിപ്പ് തുടരുകയാണ്. രവിചന്ദ്രൻ അശ്വിന്റെ ബൗളിങ്ങിനെയും ഒപ്പം അദ്ദേഹം ഇന്ന് ഇന്ത്യൻ ടീമിലെ എത്ര മികച്ചവനെന്ന് വിവരിക്കുകയാണ് മുൻ പാകിസ്ഥാൻ താരം റമീസ് രാജ.ക്രിക്കറ്റ്‌ ചരിത്രത്തിലെ ഒരു അപൂർവ്വ പ്രതിഭാസം എന്നാണ് അശ്വിനെ മുൻ പാക് താരം വിശേഷിപ്പിക്കുന്നത്.

“ഇന്ന് ക്രിക്കറ്റിൽ പുതിയ നിയമങ്ങൾ വന്നതോടെ ദൂസര അടക്കം എറിയുവാൻ കഴിയുന്ന ബൗളർമാരെ കാണുവാൻ ഇല്ല. വളരെ ചുരുക്കം ഓഫ്‌സ്പിന്നേഴ്സ് മാത്രം ഇതെല്ലാം മറികടന്നും ക്രിക്കറ്റിൽ ഗംഭീര പ്രകടനം കാഴ്ചവെക്കുന്നു. അശ്വിൻ അത്തരം ഒരു ബൗളറാണ്. അശ്വിനെ ഒരു വലിയ പ്രതിഭ എന്നാണ് നമ്മൾ എല്ലാം വിശേഷിപ്പിക്കേണ്ടത്.അശ്വിനെ പോലെ അപൂർവ്വ പ്രതിഭാസങ്ങളായ സ്പിന്നേഴ്സ് വളരെ ചുരുക്കമേ ഉണ്ടാകൂ അദ്ദേഹത്തെ നിങ്ങൾ എല്ലാവരും ബഹുമാനിക്കണം. ഒപ്പം അദ്ദേഹത്തിന്റെ കൈവശമുള്ള ഫ്ലോട്ടേഴ്‌സ് ഇന്നും ബാറ്റിംഗ് നിരകളെ കബളിപ്പിക്കുന്നതാണ് “റമീസ് രാജ വാചാലനായി.

പാക് ടീമിലെ ഇപ്പോഴത്തെ മികച്ച സ്പിൻ ബൗളർമാരുടെ ആഭാവത്തെ കുറിച്ചും റമീസ് രാജ വിശദീകരണം നൽകി. “ഇന്ന് പാക് ടീമിലടക്കം മിക്ക ടീമുകളിലും ചില ശക്തമായ നിയമളാണ് സഖ്ലിയൻ മുഷ്ത്താക്കിനും സയ്യിദ് അജ്മലിനും ശേഷം ഒരു മികച്ച സ്പിന്നർ പാകിസ്ഥാൻ ടീമിലില്ല. സുനിൽ നരൈൻ അടക്കമുള്ള പല താരങ്ങളും ദൂസര എറിയുമ്പോൾ കൈ മടങ്ങുന്ന ഒരൊറ്റ കാരണത്താൽ ബൗളിംഗ് വിലക്ക് ലഭിച്ചവരാണ് “റമീസ് രാജ ഓർമിപ്പിച്ചു.

അതേസമയം വരാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ കളിക്കുവാനായി ഇന്ത്യൻ സംഘം വിമാനം കയറി കഴിഞ്ഞു. ജൂൺ പതിനെട്ടിനാണ് ഇന്ത്യ :ന്യൂസിലാൻഡ് ഫൈനൽ പോരാട്ടം ആരംഭിക്കുക. ഫൈനലിനുള്ള ഇന്ത്യൻ പ്ലെയിങ് ഇലവൻ എന്താകുമെന്ന വലിയ ആകാംക്ഷയിലാണ് ക്രിക്കറ്റ്‌ ആരാധകർ.

volleyliveindia We would like to show you notifications for the latest news and updates.
Dismiss
Allow Notifications