ഇന്ത്യൻ ടീം പേടിക്കണം 😳😳ഷഹീൻ ആഫ്രീഡി ഫിറ്റ്നസ് നേടുകയാണ്!!മുന്നറിയിപ്പ് നൽകി റമീസ് രാജ

ഈ മാസം 16ന് ഓസ്ട്രേലിയയിൽ വച്ചാണ് ട്വൻറി 20 ലോകകപ്പിന് അരങ്ങേറ്റം കുറിക്കുന്നത്. കഴിഞ്ഞ ലോകകപ്പിലും ഏഷ്യകപ്പിലും ദയനീയമായ പ്രകടനം പുറത്തെടുത്ത് ഫൈനൽ കാണാതെ പുറത്തായ ഇന്ത്യക്ക് കിരീടം നേടുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ ഉണ്ടാവുകയുള്ളൂ. ഇത്തവണത്തെ ലോകകപ്പിലും ഇന്ത്യയുടെ ആദ്യ മത്സരം പാക്കിസ്ഥാനെതിരെയാണ്.

കഴിഞ്ഞ ലോകകപ്പിൽ പാകിസ്ഥാനിതിരായ ആദ്യ മത്സരത്തിൽ ഇന്ത്യ തോൽവി വഴങ്ങിയിരുന്നു. ആ തോൽവി ഇന്ത്യയുടെ പുറത്തേക്കുള്ള വഴി സുഗമമാക്കി. ഇത്തവണത്തെ ഏഷ്യാ കപ്പ് ഇന്ത്യയെ പുറത്താക്കിയത് പാക്കിസ്ഥാനോടുള്ള തോൽവിയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നെങ്കിലും നോക് ഔട്ട് ഘട്ടമായ സൂപ്പർ ഫോറിൽ പാകിസ്ഥാൻ ഇന്ത്യയെ പരാജയപ്പെടുത്തി ഫൈനലിൽ കയറി. ഏഷ്യാ കപ്പിൽ പരിക്കു മൂലം പാക്കിസ്ഥാൻ സൂപ്പർ താരം ഷഹീൻ അഫ്രീദി കളിച്ചിരുന്നില്ല. ഇപ്പോഴിതാ ലോകകപ്പിനുവേണ്ടി ഫിറ്റ്നസ് തയ്യാറാക്കിയിരിക്കുകയാണ് താരം.

ഇപ്പോഴിതാ പാക്കിസ്ഥാൻ സൂപ്പർതാരത്തെക്കുറിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് പറഞ്ഞ വാക്കുകളാണ് സാമൂഹ്യ മാധ്യമങ്ങൾക്ക് വൈറലാകുന്നത്. ഇന്ത്യയ്ക്കെതിരായ പോരാട്ടത്തിന് ഷഹീൻ അഫ്രീദി തയ്യാറായി കഴിഞ്ഞു എന്നാണ് മുൻ പാക്കിസ്ഥാൻ താരം പറഞ്ഞത്. അദ്ദേഹത്തിൻറെ വാക്കുകൾ വായിക്കാം..”കഴിഞ്ഞ ദിവസം ഞാൻ ഷഹീൻ അഫ്രീദിയുമായി സംസാരിച്ചിരുന്നു. കുറച്ചുനാളുകൾക്കിടയിൽ ഇത്രയധികം ഫിറ്റായി തനിക്ക് തോന്നിയിട്ടില്ലെന്ന് അവൻ പറഞ്ഞു. അതുകൊണ്ട് തന്നെ അവൻ്റെ കാര്യത്തിൽ നല്ല പുരോഗതിയുണ്ട്. അവൻ്റെ ഡോക്ടർ എനിക്ക് വീഡിയോയും അയച്ചുതന്നിരുന്നു.

താൻ ഇന്ത്യയ്ക്കെതിരെ കളിക്കുമെന്നും ആ പോരാട്ടത്തിന് സജ്ജമാണെന്നും അവന് ആത്മവിശ്വാസമുണ്ട്.ഇത് നല്ലൊരു വാർത്തയാണ്, കാരണം കാൽമുട്ടിലെ പരിക്കുകൾ സങ്കീർണമാണ്. അതുകൊണ്ട് തന്നെ അവൻ 110 ശതമാനം ഫിറ്റ്നസ് ലഭിക്കാതിടത്തോളം ഞങ്ങൾ റിസ്ക് എടുക്കാൻ തയ്യാറാവില്ല. പക്ഷേ താൻ പൂർണമായും ഫിറ്റ്നസ് വീണ്ടെടുത്തുവെന്നും ഓസ്ട്രേലിയയിൽ പരിശീലന മത്സരങ്ങൾ കളിക്കുമെന്നും ഇന്ത്യയ്ക്കെതിരായ മത്സരത്തിന് തയ്യാറാണെന്നും അവൻ പറഞ്ഞിരുന്നു.”- റമീസ് രാജ പറഞ്ഞു.