ഫൈനലിൽ വീണെങ്കിലും രാജസ്ഥാന്റെ ഭാവി സൂപ്പറാകും!!!ഭാവി താരങ്ങളെ കളറാക്കിയ രാജസ്ഥാൻ റോയൽസ് പ്ലാൻ

ഐപിഎല്ലിന്റെ പ്രഥമ ചാമ്പ്യന്മാരാണ് രാജസ്ഥാൻ റോയൽസ്. ഷെയ്ൻ വോൺ, രാഹുൽ ദ്രാവിഡ്, ഷെയ്ൻ വാട്സൺ തുടങ്ങിയ ഇതിഹാസ താരങ്ങളെല്ലാം രാജസ്ഥാൻ റോയൽസ് ജേഴ്സിയിൽ കളിച്ചിട്ടുണ്ട്. എന്നിരുന്നാലും, പ്രഥമ സീസണ് ശേഷം നിറം മങ്ങിപ്പോയ രാജസ്ഥാൻ റോയൽസിനെ ഐപിഎൽ ഫ്രാഞ്ചൈസികളിലെ ബിഗ് ഗണ്ണുകളായിയൊന്നും 2022 ഐപിഎൽ സീസൺ ആരംഭിക്കുന്നതുവരെ ആരും കണക്കുട്ടിയിട്ടുണ്ടാകില്ല.

എന്നാൽ, അടുത്തിടെ അവസാനിച്ച ഐപിഎൽ 15-ാം സീസൺ ഐപിഎൽ ചരിത്രത്തിലെ തന്നെ അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത സീസണായിരുന്നു.ഫൈനലിൽ പരാജയപ്പെട്ട് നിരാശയോടെ കിരീടമില്ലാതെ മടങ്ങാനായിരുന്നു രാജസ്ഥാൻ റോയൽസിന്റെ വിധി. എന്നിരുന്നാലും, വരും സീസണുകളിലേക്ക് വലിയൊരു വെല്ലുവിളി ഉയർത്തിക്കൊണ്ടുതന്നെയാണ് രാജസ്ഥാന്റെ മടക്കം എന്ന് കണക്കാക്കാം. രാജസ്ഥാൻ റോയൽസിന് ഭാവിയിലേക്ക് പ്രതീക്ഷ നൽകുന്ന കുറച്ച് പോസിറ്റീവ് കാര്യങ്ങൾ നമുക്ക് പരിശോധിക്കാം.

സഞ്ജു സാംസൺ എന്ന ക്യാപ്റ്റൻ തന്നെയാണ് രാജസ്ഥാൻ റോയൽസിന്റെ ഏറ്റവും വലിയ മുതൽക്കൂട്ട്. ടീമിലെ സീനിയർ താരങ്ങളെയും യുവതാരങ്ങളെയും ഒരുപോലെ നയിച്ചുകൊണ്ടുപോയ സഞ്ജുവിന്റെ മിടുക്ക് പ്രശംസനീയം തന്നെ. മറ്റൊന്ന്, ഇന്ത്യയുടെ വെറ്ററൻ സ്പിന്നർ ആർ അശ്വിന്റെ ഓൾറൗണ്ട് പ്രകടനമാണ്. ബാറ്റിംഗ് ഓർഡറിൽ ഏത് പൊസിഷനിൽ വേണമെങ്കിലും ബാറ്റ്‌ ചെയ്യാൻ കെൽപ്പുള്ള ഒരു ബാറ്റകൂടിയായിണ് സ്പിന്നറായ അശ്വിൻ മാറിയത്.

ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ടു സ്പിന്നർമാരെ ലഭിച്ചത് രാജസ്ഥാൻ റോയൽസിന്റെ ഏറ്റവും വലിയ നേട്ടം തന്നെയാണ്. സീസണിൽ അശ്വിനും ചഹലും ചേർന്ന് 39 വിക്കറ്റുകളാണ് റോയൽസിനായി വീഴ്ത്തിയത്. വെസ്റ്റ് ഇൻഡീസിന്റെ യുവ ഫാസ്റ്റ് ബൗളർ ഒബദ് മക്കോയിയും രാജസ്ഥാൻ റോയൽസിനെ സംബന്ധിച്ചെടുത്തോളം ഒരു ഭാവി വാഗ്ദാനം തന്നെയാണ്. ഒരുപിടി മികച്ച യുവ താരങ്ങളേയും സീനിയർ താരങ്ങളേയും ലഭിച്ച രാജസ്ഥാൻ റോയൽസിന്റെ ടീം ഘടനയും ഏറ്റവും മികച്ചത് തന്നെ.

Rate this post