സഞ്ജുവിനും ടീമിനും സർപ്രൈസ് അവാർഡ്!!അഭിമാനിക്കാം രാജസ്ഥാൻ റോയൽസ്

ഐപിൽ പതിനഞ്ചാം സീസണിലെ കിരീടം നേട്ടം സ്വന്തമാക്കി ഹാർദിക്ക് പാണ്ട്യ നായകനായ ഗുജറാത്ത്‌ ടൈറ്റൻസ് കയ്യടി നേടിയപ്പോൾ ഏറെ നിരാശ സമ്മാനിച്ചത് രാജസ്ഥാൻ റോയൽസ് ടീമാണ്.സീസണിൽ ഉടനീളം മികച്ച ആൾറൗണ്ട് പ്രകടനത്തോടെ മുന്നേറിയ രാജസ്ഥാൻ ടീമിന് പക്ഷേ ഫൈനലിൽ പൂർണ്ണമായി കാലിടറി. ഏഴ് വിക്കെറ്റ് ജയത്തോടെ കന്നി സീസണിൽ തന്നെ ഐപിൽ കിരീടം നേടുന്ന ടീമായി ഗുജ്‌റാത്ത് മാറി.

അതേസമയം അനവധി പുരസ്‌കാരങ്ങൾ രാജസ്ഥാൻ റോയൽസ് ടീമിന് അവകാശപെട്ടതായി മാറി എന്നത് ശ്രദ്ധേയം. ഈ സീസണിലെ ടോപ് റൺസ്‌ സ്കോററായ ജോസ് ബട്ട്ലർ 863 റൺസുമായി സീസണിലെ ഓറഞ്ച് ക്യാപ്പ് നേട്ടത്തിന് അവകാശിയായപ്പോൾ 27 വിക്കറ്റുകൾ വീഴ്ത്തിയ ലെഗ് സ്പിന്നർ യൂസ്വേന്ദ്ര ചാഹൽ പർപ്പിൾ ക്യാപ്പ് ജേതാവായി മാറി.

കൂടാതെ സീസണിലെ മോസ്റ്റ്‌ വാല്യൂബിൾ പ്ലയെർ അവാർഡും ജോസ് ബട്ട്ലർ സ്വന്തമാക്കിയപ്പോൾ സീസണിലെ സൂപ്പർ സ്ട്രൈക്കർ പുരസ്‌കാരവും രാജസ്ഥാൻ റോയൽസ് ഓപ്പണർക്ക് സ്വന്തമാക്കാൻ കഴിഞ്ഞു.അതേസമയം ഏറ്റവും അഭിമാനകരമായ മറ്റൊരു നേട്ടത്തിനും രാജസ്ഥാൻ റോയൽസ് ടീം അവകാശികളായി.ഈ ഐപിൽ സീസണിലെ ഫെയർ പ്ലേ അവാർഡ് നേട്ടം സ്വന്തമാക്കിയ രാജസ്ഥാൻ റോയൽസ് ടീം ക്രിക്കറ്റ്‌ പ്രേമികൾ മനം കവർന്നു.

ഗുജറാത്ത്‌, രാജസ്ഥാൻ ടീമുകൾ ചേർന്നാണ് ഇത്തവണത്തെ ഫെയർ പ്ലേ അവാർഡ് പങ്കിട്ടത്.ഐപിൽ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് രണ്ട് ടീമുകൾ ഒരുമിച്ച് ഫെയർ പ്ലേ അവാർഡ് നേടുന്നത്.