വീണ്ടും ജയിക്കാൻ സഞ്ജു ഇറങ്ങും 😳😳😳അവരെ തെറിപ്പിക്കാൻ സഞ്ജുവും ടീമും റെഡിയാകുമോ |Rajasthan Royals

Rajasthan Royals:പഞ്ചാബിനെതിരെ 5 റൺസിന്റെ പരാജയമേറ്റുവാങ്ങിയ ശേഷം സഞ്ജുവിന്റെ രാജസ്ഥാന് ടീം ഇന്ന് ഡൽഹിക്കെതിരെ ഇറങ്ങുകയാണ്. ആദ്യ മത്സരത്തിൽ ഹൈദരാബാദിനെ 72 റൺസിന്റെ വലിയ മാർജിനിൽ പരാജയപ്പെടുത്തിയ സഞ്ജു പടയ്ക്ക് നിരാശ വിതറുന്നതായിരുന്നു രണ്ടാം മത്സരത്തിലെ പരാജയം. എന്നിരുന്നാലും മൂന്നാം മത്സരത്തിൽ വലിയൊരു തിരിച്ചുവരവിലൂടെ ഇതിനെ മറികടക്കാനുള്ള ശ്രമത്തിലാണ് സഞ്ജുവും കൂട്ടരും. നിലവിൽ രാജസ്ഥാൻ റോയൽസിനെ സംബന്ധിച്ച് ഏറ്റവും വലിയ പ്രശ്നമായുള്ളത് വെടിക്കെട്ട് ഓപ്പണർ ജോസ് ബട്ലറുടെ പരിക്കാണ്. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ ബട്ലറിന് പരിക്കേറ്റിരുന്നു. അതിനാൽ തന്നെ ഡൽഹിക്കെതിരായ മത്സരത്തിൽ ബട്ലർ കളിക്കുമോ എന്ന കാര്യത്തിൽ സ്ഥിരീകരണം എത്തിയിട്ടില്ല. ബട്ലർ കളിക്കുകയില്ലെങ്കിൽ അതിനുപകരം ഒരു വിദേശ ബാറ്ററെ രാജാസ്ഥാന് ടീമിൽ എത്തിക്കേണ്ടി വരും.

ദക്ഷിണാഫ്രിക്കൻ താരം ഡൊണാവൻ ഫെരേര, മുൻ ഇംഗ്ലീഷ് നായകൻ ജോ റൂട്ട് എന്നിവരാണ് വിദേശ ബാറ്ററായി രാജസ്ഥാന് മുൻപിലുള്ള ഓപ്ഷനുകൾ. ഇവരിൽ ആരെയെങ്കിലുമാവും രാജസ്ഥാൻ തങ്ങളുടെ ടീമിൽ കളിപ്പിക്കുക. അങ്ങനെയെങ്കിൽ ഇവരിൽ ആരെയേങ്കിലും മധ്യനിരയിൽ പരീക്ഷിച്ച് ദേവദത്ത് പടിക്കലിനെ മത്സരത്തിൽ ഓപ്പണറായി ഇറക്കാനാണ് സാധ്യത. ഈയൊരു പ്രശ്നം മാറ്റിവച്ചാൽ മറ്റു പ്രശ്നങ്ങൾ ഒന്നും തന്നെ രാജസ്ഥാന്റെ ബാറ്റിംഗ് നിരയിലില്ല. ആദ്യ രണ്ടു മത്സരങ്ങളിലും രാജസ്ഥാൻ ബാറ്റിംഗിൽ നല്ല പ്രകടനം കാഴ്ച വച്ചിട്ടുണ്ട്.

ഓൾറൗണ്ടർമാരിലേക്ക് വരികയാണെങ്കിൽ ജെയ്സൺ ഹോൾഡറാണ് രാജസ്ഥാന്റെ ശക്തി. പഞ്ചാബിനെതിരായ മത്സരത്തിൽ മികച്ച പ്രകടനം തന്നെ ഹോൾഡർ കാഴ്ചവയ്ക്കുകയുണ്ടായി. അതിനാൽ തന്നെ ഡൽഹിക്കെതിരെയും ഹോൾഡർ നിരയിൽ കാണുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ മറ്റൊരു ഓൾറൗണ്ടറായ റിയാൻ പരഗ് സ്ഥിരത കാണിക്കാത്തത് രാജസ്ഥാനെ ബാധിക്കുന്നുണ്ട്. അതിനാൽതന്നെ മത്സരത്തിൽ പരഗ് ഇമ്പാക്ട് പ്ലെയറായി മാറാനും സാധ്യത ഏറെയാണ്.

ബോളിങ്ങിൽ രാജസ്ഥാന് പ്രതിസന്ധിയായുള്ളത് സീം വിഭാഗമാണ്. പഞ്ചാബിനെതിരായ മത്സരത്തിൽ മലയാളി താരം കെഎം ആസിഫ് വലിയ രീതിയിൽ തല്ലു കൊള്ളുകയുണ്ടായി. ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തിൽ നാലോവറിൽ 15 റൺസ് മാത്രം വഴങ്ങിയ ആസിഫ്, പഞ്ചാബിനെതിരെ നാലോവറുകളിൽ 54 റൺസ് ആണ് വഴങ്ങിയത്. അതിനാൽതന്നെ മൂന്നാം മത്സരത്തിൽ ആസിഫ് കളിക്കുമോ എന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. അങ്ങനെ ആസിഫിനെ നിരയിൽ നിന്ന് മാറ്റിനിർത്തുകയാണെങ്കിൽ സന്ദീപ് ശർമയ്ക്കും കുൽദീപ് സെന്നിനുമായിരിക്കും അവസരം ലഭിക്കുക. വൈകിട്ട് 3.30ന് ഗുവാഹത്തിയിലാണ് മത്സരം നടക്കുന്നത്.Rajasthan Royals

5/5 - (1 vote)