തുഴഞ്ഞു പടിക്കൽ പോരാടി പണി പാളി രാജസ്ഥാൻ…സർപ്രൈസ് തോൽവി | Rajasthan Royals

Rajasthan Royals:രാജസ്ഥാനെതിരായ മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കി പഞ്ചാബ് കിംഗ്സ്. അത്യന്തം ആവേശകരമായ മത്സരത്തിൽ 5 റൺസിന്റെ വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്. ശിഖർ ധവാന്റെ ഉഗ്രൻ ബാറ്റിംഗ് പ്രകടനവും നതാൻ എലിസിന്റെ ബോളിംഗ് പ്രകടനവും ആണ് പഞ്ചാബിനെ മത്സരത്തിൽ വിജയത്തിലെത്തിച്ചത്. ലീഗിലെ പഞ്ചാബിന്റെ രണ്ടാം വിജയമാണിത്. ഇതാദ്യമായാണ് പഞ്ചാബ് ടീംഐപിഎൽ സീസണിലെ ആദ്യ രണ്ടു മത്സരങ്ങളും വിജയിക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനം തന്നെയാണ് പഞ്ചാബിന്റെ ഓപ്പണർമാർ ആദ്യ സമയങ്ങളിൽ കാഴ്ചവച്ചത്. ആദ്യ ബോൾ മുതൽ പ്രഭ്സിംറാൻ അടിച്ചു തകർക്കുകയായിരുന്നു. ഇന്നിംഗ്സിൽ 34 പന്തുകളിൽ 60 റൺസാണ് പ്രഭ്സിംറാൻ നേടിയത്. ആദ്യ വിക്കറ്റിൽ ശിഖർ ധവാനുമൊപ്പം ചേർന്ന് 90 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ച ശേഷമാണ് പ്രഭ്സിംറാൻ മടങ്ങിയത്. പ്രഭ്സിംറാൻ മടങ്ങിയിട്ടും ശിഖർ ധവാൻ തന്റെ ഇന്നിംഗ്സ് തുടരുകയായിരുന്നു. ആദ്യ പകുതിയിൽ പതിഞ്ഞ താളത്തിൽ ബാറ്റ് ചെയ്ത ശിഖർ ധവാൻ പതിയെ ഉഗ്രരൂപത്തിലേക്ക് എത്തുകയായിരുന്നു. അവസാന ഓവറുകളിൽ ജിതേഷ് ശർമയെ(27) കൂട്ടുപിടിച്ച് ശിഖർ ധവാൻ പഞ്ചാബിനായി നിറഞ്ഞാടി. ധവാൻ മത്സരത്തിൽ 56 പന്തുകളിൽ 86 റൺസ് നേടി പുറത്താവാതെ നിന്നു. ഇന്നിംഗ്സിൽ 9 ബൗണ്ടറികളും മൂന്ന് സിക്സറുകളും ഉൾപ്പെട്ടു. മുൻനിരയുടെ ഈ മികവിൽ നിശ്ചിത 20 ഓവറകളിൽ 197 റൺസാണ് പഞ്ചാബ് കിംഗ്സ് നേടിയത്.

മറുപടി ബാറ്റിംഗിൽ വലിയൊരു പരീക്ഷണത്തിന് മുതിരുകയായിരുന്നു രാജസ്ഥാൻ റോയൽസ്. ജോസ് ബട്ലറിനു പകരം രവിചന്ദ്രൻ അശ്വിനായിരുന്നു രാജസ്ഥാനായി ബാറ്റിംഗ് ഓപ്പൺ ചെയ്തത്. അശ്വിൻ പൂജ്യനായി പുറത്തായതോടെ ആ തന്ത്രം പാളുകയുണ്ടായി. ഒപ്പം ഓപ്പണർ ജെയിസ്വാളും(11) ബട്ലറും(19) ഉടൻതന്നെ കൂടാരം കയറിയത് രാജസ്ഥാന് തിരിച്ചടി നൽകി. എന്നാൽ നാലാമനായിറങ്ങിയ സഞ്ജു സാംസൺ ക്രീസിലുറച്ചു. 25 പന്തുകളിൽ 5 ബൗണ്ടറികളുടെയും ഒരു സിക്സറിന്റെയും അകമ്പടിയോടെ 42 റൺസാണ് സഞ്ജു സാംസൺ നേടിയത്. എന്നാൽ പഞ്ചാബ് നിരയിൽ നതാൻ എലിസ് തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തിയതോടെ രാജസ്ഥാൻ പതറുകയായിരുന്നു.പക്ഷേ അവസാന ഓവറുകളിൽ രാജസ്ഥാനായി ഹെറ്റ്മെയ്റും(36) ജുറാലും(32*) അടിച്ചു തകർത്തു.

അവസാന രണ്ട് ഓവറുകളിൽ 34 റൺസായിരുന്നു രാജസ്ഥാന് വിജയിക്കാൻ വേണ്ടിയിരുന്നത്. പത്തൊമ്പതാം ഓവറിൽ ജൂറൽ അർഷാദീപ് സിംഗിനെതിരെ ഒരു തകർപ്പൻ സിക്സറും 2 ബൗണ്ടറികളും നേടുകയുണ്ടായി. ഇതോടെ രാജസ്ഥാൻ പ്രതീക്ഷകൾ വർദ്ധിച്ചു. അവസാന ഓവറിൽ 16 റൺസ് രാജസ്ഥാന് വിജയിക്കാൻ വേണ്ടിയിരുന്നു. എന്നാൽ അവസാന ഓവറിൽ സാം കരൻ വളരെ സമചിത്വതയോടെ പന്തറിഞ്ഞതോടെ രാജസ്ഥാൻ തകർന്നു വീഴുകയായിരുന്നു. മത്സരത്തിൽ 5 റൺസിന്റെ വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്.Rajasthan Royals

Rate this post