കിരീടം ഉറപ്പിച്ച് സഞ്ജുവും ടീമും 😱😱സൂപ്പർ താരങ്ങൾ കളിക്കാൻ എത്തും

ഐപിൽ പതിനഞ്ചാം സീസൺ ആരംഭിക്കാൻ കാത്തിരുക്കുകയാണ് ക്രിക്കറ്റ്‌ ലോകം ഇപ്പോൾ. കഴിഞ്ഞ മാസം 13,14 തീയതികളിൽ നടന്ന മെഗാ താരലേല ശേഷം ടീമുകൾ എല്ലാം തന്നെ മികച്ച സ്‌ക്വാഡിനെ സ്വന്തമാക്കി കഴിഞ്ഞു. അതിനാൽ തന്നെ പുത്തൻ സീസണിനായി തയ്യാറെടുപ്പുകളും പരിശീലനവും ടീമുകൾ എല്ലാം തന്നെ ആരംഭിച്ച് കഴിഞ്ഞു.

അതേസമയം ഇത്തവണ ഐപിൽ സീസണിൽ ലക്ക്നൗ, അഹമ്മദാബാദ് അടക്കം 10 ടീമുകളാണ് പരസ്പരം ഏറ്റുമുട്ടുന്നത്. പുത്തൻ സീസണിന് മുന്നോടിയായി സന്തോഷ വാർത്തയുമായി എത്തുകയാണ് ന്യൂസിലാൻഡ് ക്രിക്കറ്റ്‌ ബോർഡ്. വരുന്ന സീസണിൽ എല്ലാ കിവീസ് താരങ്ങളും ഐപിൽ ഭാഗമായി പൂർണ്ണമായി കളിക്കും എന്നാണ് കിവീസ് ടീം ഹെഡ് കോച്ച് ഇപ്പോൾ വിശദമാക്കുന്നത്. ഐപിൽ ആരംഭിക്കും മുൻപായി കിവീസ് ടീമിന് നേതർലാൻഡ് എതിരെ ലിമിറ്റഡ് ഓവർ പരമ്പര കളിക്കേണ്ടിയിരുന്നു.

ഇതോടെ ന്യൂസിലാൻഡ് താരങ്ങൾ സേവനം സീസണിന്റെ തുടക്കത്തിൽ നഷ്ടമായേക്കും എന്നുള്ള റിപ്പോർട്ട്‌ പുറത്തുവന്നിരുന്നു. ഏറ്റവും അധികം സ്റ്റാർ ന്യൂസിലാൻഡ് താരങ്ങളെ സ്‌ക്വാഡിലേക്ക് എത്തിച്ച രാജസ്ഥാൻ റോയൽസ് ടീമിന് ആശങ്കയായി മാറിയിരുന്നു.അതേസമയം ഹെഡ് കോച്ച് പുത്തൻ പ്രഖ്യാപനം പ്രകാരം നേതർലാൻഡ് എതിരായ ഏകദിന, ടി :20 പരമ്പരകളിൽ ഐപിൽ ഭാഗമായി കളിക്കേണ്ട താരങ്ങൾ ആരും തന്നെ സ്ഥാനം നേടില്ല. അവർക്ക് എല്ലാം ഐപിൽ കളിക്കാനായി അനുമതി ഉടനെ നൽകും. ഇതോടെ വില്യംസൺ അടക്കം എല്ലാ ന്യൂസിലാൻഡ് താരങ്ങളും ഐപിൽ കളിക്കാനായി എത്തുമെന്നത് ഉറപ്പായി

ന്യൂസിലാൻഡ് ക്രിക്കറ്റ്‌ ബോർഡ് ഈ തീരുമാനം ഏറ്റവും അധികം സന്തോഷം നൽകുന്നത് സഞ്ജു സാംസണും ടീമിനും തന്നെയാണ്.ഡാരിൽ മിച്ചൽ, ട്രെന്റ് ബോൾട്ട്, നീഷാം അടക്കം താരങ്ങൾ വരുന്ന സീസണിൽ രാജസ്ഥാൻ റോയൽസ് ടീമിന്റെ പ്രതീക്ഷകളാണ്.