ഫൈനലിൽ സഞ്ജു ടീമിനെ മാറ്റുമോ 😱😱എക്സ്ട്രാ ബൗളർ എത്തുമോ!! സാധ്യത ഇലവൻ ഇപ്രകാരം

മലയാളി ക്രിക്കറ്റ്‌ ആരാധകർ അടക്കം എല്ലാവരും വളരെ അധികം ആകാംക്ഷപൂർവ്വം കാത്തിരിക്കുന്ന ഐപിൽ പതിനഞ്ചാം സീസണിലെ ഫൈനൽ മത്സരത്തിന് ഇന്ന് രാത്രി എട്ട് മണിക്ക് നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ ആരംഭം കുറിക്കും.

കന്നി ഐപിൽ കിരീടം ലക്ഷ്യമാക്കി ഹാർദിക്ക് പാണ്ട്യ ക്യാപ്റ്റനായ ഗുജറാത്ത് ടൈറ്റൻസ് എത്തുമ്പോൾ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ടീം ഐപിൽ ചരിത്രത്തിലെ രണ്ടാം കിരീടമാണ് ലക്ഷ്യമിടുന്നത്. പോയിന്റ് ടേബിളിലെ ടോപ് ടൂ ടീമുകൾ പരസ്പരം ഫൈനലിൽ ഏറ്റുമുട്ടുമ്പോൾ മത്സരം വാശി നിറഞ്ഞതായി മാറുമെന്നത് ഉറപ്പ്. അതേസമയം ഇന്നത്തെ ഫൈനൽ മത്സരത്തിൽ മഴ വില്ലേനായി എത്തില്ല എന്നാണ് ക്രിക്കറ്റ്‌ പ്രേമികൾ പ്രാർത്ഥന.

അതേസമയം ഇന്നതെ കളിയിലെ രാജസ്ഥാൻ റോയൽസ് ടീമിന്റെ പ്ലേയിങ് ഇലവനെ കുറിച്ചാണ് ക്രിക്കറ്റ്‌ ആരാധകരുടെ എല്ലാം തന്നെ ആകാംക്ഷ. കഴിഞ്ഞ ഒന്നാം ക്വാളിഫെയർ മത്സരത്തിലും എലിമിനെറ്റർ പോരാട്ടത്തിലും ഒരേ ടീമുമായി എത്തിയ രാജസ്ഥാൻ റോയൽസ് പ്ലെയിങ് ഇലവനിൽ മാറ്റം കൊണ്ടുവരാനുള്ള സാധ്യത കുറവാണ്.

പക്ഷേ പിച്ച് സാഹചര്യം കൂടി പരിഗണിച്ച് ടീമിൽ നിന്നും മാറ്റം സംഭവിച്ചാലും അത്ഭുതപെടാനില്ല. ഒരുവേള അഹമ്മദാബാദിലെ പിച്ചിലെ സ്വിങ്ങ് അടക്കം പരിഗണിച്ചു എക്സ്ട്രാ പേസ് ഓപ്ഷനായി ആൾ റൗണ്ടർ നീഷാമിനെ കൂടി സ്‌ക്വാഡിലേക്ക് എത്തിച്ചാലും അത്ഭുതപെടാനില്ല.

Rate this post