കിരീടത്തിലേക്കുള്ള ദൂരം കുറയുന്നു 😱😱രണ്ടും കൽപ്പിച്ച് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ്

എഴുത്ത് : സന്ദീപ് ദാസ്;ബ്രാബോൺ സ്റ്റേഡിയത്തിലെ ആവറേജ് ഒന്നാം ഇന്നിംഗ്സ് വിന്നിങ് ടോട്ടൽ 201 ആണ്. അതിനേക്കാൾ 23 റൺ കുറവാണ് രാജസ്ഥാൻ സ്കോർ ചെയ്തത്. എന്നിട്ടും അവർ ലഖ്നൗവിനെതിരെ ആധികാരികമായ വിജയം നേടിയിരിക്കുന്നു!

രാജസ്ഥാൻ്റെ മുൻനിര തകർന്നിരുന്നു. ഇന്നിംഗ്സിൻ്റെ അവസാന ഓവറുകളിൽ ഒരുപാട് റൺസ് വാരാൻ അശ്വിനും ബോൾട്ടിനും സാധിച്ചില്ല. ആത്മവിശ്വാസം കൈമോശം വന്ന ആ അവസ്ഥയിൽനിന്ന് ഇപ്രകാരം തിരിച്ചുവന്നത് സഞ്ജുപ്പടയുടെ മേന്മ തന്നെയാണ്.ആഗ്രഹിച്ച ദൈർഘ്യം സഞ്ജുവിൻ്റെ ഇന്നിംഗ്സിന് ഉണ്ടായില്ല എന്നത് സത്യം തന്നെയാണ്. പക്ഷേ സഞ്ജു,ജയ്സ്വാൾ,പടിക്കൽ എന്നിവരുടെ ഇന്നിംഗ്സുകളാണ് രാജസ്ഥാൻ്റെ ടോട്ടൽ രൂപപ്പെടുത്തിയത് എന്ന് സമ്മതിക്കേണ്ടിവരും.

സഞ്ജുവിൻ്റെ ക്യാപ്റ്റൻസിയും വിക്കറ്റ് കീപ്പിങ്ങും പതിവുപോലെ മികച്ചുനിന്നു. അടുത്ത മാച്ചിൽ ഒരു വലിയ ഇന്നിംഗ്സ് കൂടി വന്നാൽ ഗംഭീരമായി. കിരീടത്തിലേയ്ക്കുള്ള ദൂരം കുറഞ്ഞുവരുന്നു.അതേ ഉറപ്പാണ് നിങ്ങൾക്കതിന് സാധിക്കും സഞ്ജൂ.