സഞ്ജുവിനും ടീമിനും എട്ടിന്റെ പണി 😱സൂപ്പർ സ്റ്റാർ നാട്ടിലേക്ക്!! യാത്രയപ്പ് വീഡിയോ കാണാം

മെയ് 27-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാളിഫയർ 2 ന് മുന്നോടിയായി രാജസ്ഥാൻ റോയൽസ് സൂപ്പർതാരം ടീം വിട്ടു. ഇംഗ്ലണ്ടിനെതിരെ യുകെയിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ന്യൂസിലൻഡ് ടീമിനൊപ്പം ചേരാനാണ് രാജസ്ഥാൻ റോയൽസിന്റെ ഓൾറൗണ്ടർ ഡാരിൽ മിച്ചൽ ടൂർണമെന്റ് അവസാനിക്കുന്നതിന് മുമ്പ് രാജസ്ഥാൻ ക്യാമ്പ് വിട്ടത്. മെയ് 26-ന് ചെംസ്‌ഫോർഡിൽ ഫസ്റ്റ് ക്ലാസ് കൗണ്ടീസ് ഇലവനെതിരായ പരിശീലന മത്സരത്തിൽ മിച്ചൽ ന്യൂസിലൻഡ് ടീമിന്റെ ഭാഗമാകും.

എന്നാൽ, രാജസ്ഥാൻ റോയൽസിന്റെ മറ്റ് ന്യൂസിലൻഡ് താരങ്ങളായ ട്രെന്റ് ബോൾട്ടും ജെയിംസ് നീഷാമും റോയൽസ്‌ ക്യാമ്പിൽ തുടരും. ജൂൺ 2 മുതൽ 23 വരെ നീണ്ടുനിൽക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ്‌ ന്യൂസിലൻഡ് ഇംഗ്ലണ്ടിനെതിരെ കളിക്കുക. രാജസ്ഥാൻ റോയൽസ് അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കിട്ട ഒരു വീഡിയോയിൽ, ഫ്രാഞ്ചൈസി ഡയറക്ടർ കുമാർ സംഗക്കാര, സീസണിലുടനീളം ടീമിന് നൽകിയ സംഭാവനകൾക്ക് മിച്ചലിന് നന്ദി പറഞ്ഞു.

“ഡാരിൽ തുടക്കം മുതൽ ഞങ്ങളോടൊപ്പമുണ്ട്, അദ്ദേഹം ഞങ്ങളുടെ ഗ്രൂപ്പിലെ ഒരു നിർണായക ഭാഗമായിരുന്നു. ടീം സ്പിരിറ്റിന്റെ കാര്യത്തിൽ, വ്യക്തിത്വത്തിൽ, പരസ്പര സഹായത്തിൽ, പിന്തുണയിൽ, കളിയിൽ, ഫീൽഡിംഗിൽ തുടങ്ങിയ ഓരോ കാര്യങ്ങളിലും അദ്ദേഹം ഞങ്ങൾക്ക് വേണ്ടി വലിയ സംഭാവനകൾ ചെയ്തിട്ടുണ്ട്. ഇതുവരെയുള്ള യാത്രയിൽ ഞങ്ങൾക്ക് നൽകിയ സംഭാവനകൾക്ക് ഞങ്ങൾ നന്ദി അറിയിക്കുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് ഞങ്ങൾ നിങ്ങൾക്ക് ആശംസകൾ നേരുന്നു. 26-ന് ഒരു പ്രാക്ടീസ് ഗെയിം ഉണ്ട്, ഞങ്ങൾ അത് കാണും, ഞങ്ങൾ നിങ്ങളെ പിന്തുണയ്ക്കും,” സംഗക്കാര പറഞ്ഞു.

ട്രോഫി ഉയർത്തുന്ന നിമിഷം ടീമിന്റെ വീഡിയോ കോളിനായി ഞാൻ കാത്തിരിക്കാം എന്ന് മിച്ചൽ മറുപടി നൽകി. “എല്ലാവർക്കും നന്ദി. ഇത്തരമൊരു നിർണായക സമയത്ത് പോകുന്നതിൽ സങ്കടമുണ്ട്, പക്ഷേ ഞാൻ തീർച്ചയായും കളി കാണുകയും ടീം ട്രോഫി ഉയർത്തുന്നതിന്റെ വീഡിയോ കോളിനായി കാത്തിരിക്കുകയും ചെയ്യും,” മിച്ചൽ പറഞ്ഞു.

Rate this post