അവസാന ഓവർ ത്രില്ലർ ജയം 😱😱സൂപ്പർ സ്റ്റാറായി യുവ താരം കുൽദീപ് സെൻ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിലെ മറ്റൊരു ക്ലാസ്സിക് ത്രില്ലർ മത്സരത്തിൽ സൂപ്പർ ജയവുമായി രാജസ്ഥാൻ റോയൽസ് ടീം. അവസാന ഓവർ വരെ നീണ്ടുനിന്ന മത്സരത്തിൽ മൂന്ന് റൺസിനാണ് സഞ്ജുവും ടീമും ജയം പിടിച്ചെടുത്തത്

ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച രാജസ്ഥാൻ റോയൽസ് ടീം 165 റൺസ്‌ അടിച്ചെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ ലക്ക്നൗ ടീം 8 വിക്കറ്റുകൾ നഷ്ടത്തിൽ 162 റൺസ്‌ നേടി. അവസാന ഓവറിൽ യുവ അരങ്ങേറ്റ താരമായ കുൽദീപ് സെൻ മിന്നും പ്രകടനവും രാജസ്ഥാൻ ടീം ജയത്തിൽ നിർണായക പങ്ക് വഹിച്ചു. അവസാന ഓവറിൽ 15 റൺസ്‌ വേണമെന്നിരിക്കെ വെറും 11 റൺസാണ് യുവ താരം വിട്ടുനൽകിയത്. ഐപിൽ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരം മത്സരത്തിൽ നാല് ഓവറുകളിൽ 35 റൺസ്‌ മാത്രം വഴങ്ങി ഒരു വിക്കെറ്റ് സ്വന്തമാക്കി

അവസാന ഓവറിൽ 15 റൺസ്‌ ലക്ക്നൗ ടീമിന് വേണമെന്നിരിക്കേ ആദ്യത്തെ ബോളിൽ സിംഗിൾ നേടിയ ആവേശ് ഖാൻ സ്ട്രൈക്ക് സ്റ്റോനിസിന് നൽകി. എന്നാൽ ശേഷിച്ച മൂന്ന് ബോളും ഡോട്ട് ബോൾ ആക്കി മാറ്റിയ യുവ പേസർ കുൽദീപ് സേൻ രാജസ്ഥാൻ ടീം ജയവും ഉറപ്പിച്ചു കൂടാതെ ക്രിക്കറ്റ്‌ പ്രേമികളിൽ നിന്നും കയ്യടികളും കരസ്ഥമാക്കി.

അതേസമയം ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച രാജസ്ഥാൻ ടീമിനായി ഹെറ്റ്മയർ അർദ്ധ സെഞ്ച്വറിയുമായി തിളങ്ങിയപ്പോൾ അവസാന ഓവറുകളിലെ സ്റ്റോനിസ് പ്രകടനമാണ്‌ ലക്ക്നൗ ടീമിന് പ്രതീക്ഷകൾ നൽകിയത്. നാല് വിക്കറ്റുകളുമായി രാജസ്ഥാൻ നിരയിൽ യൂസ്വേന്ദ്ര ചാഹൽ തിളങ്ങി.