ഈ ഐപിൽ ബെസ്റ്റ് ടീം ഇതാ.. ധോണിക്ക് സ്ഥാനമില്ല. സഞ്ജുവും ഇല്ല

2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർപ്പൻ പ്രകടനങ്ങൾ തന്നെയാണ് യുവതാരങ്ങളോക്കെയും കാഴ്ചവെച്ചിരിക്കുന്നത്. ഐപിഎല്ലിന്റെ പതിനാറാം സീസൺ അവസാനിക്കുന്ന സാഹചര്യത്തിൽ ഏറ്റവും മികച്ച ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. ഇന്ത്യൻ പ്രീമിയർ ലീഗിൽ താൻ കളിക്കുന്ന സമയത്ത് എല്ലാ ബോളർമാരെയും അടിച്ചുതുരുത്തിയിട്ടുള്ള റെയ്ന, ഇത്തവണത്തെ കളിക്കാരുടെ മികവനുസരിച്ചാണ് തന്റെ ടീം രൂപീകരിച്ചിരിക്കുന്നത്. റെയ്നയുടെ മികച്ച ടീമിലെ പ്രധാനപ്പെട്ട കാര്യം ചെന്നൈ നായകൻ എം എസ് ധോണി ഉൾപ്പെടുന്നില്ല എന്നതാണ്.

ഐപിഎല്ലിൽ കൂടുതൽ കാലവും ചെന്നൈ സൂപ്പർ കിങ്സിനൊപ്പമായിരുന്നു റെയ്ന കളിച്ചിരുന്നത്. കേവലം രണ്ട് സീസണുകളിൽ മാത്രമാണ് ഗുജറാത്തിനായി റെയ്ന കളിച്ചത്. എന്നാൽ ഈ സീസണിലെ തന്റെ ഏറ്റവും മികച്ച ടീമിൽ നായകനായ ധോണിയെ റെയ്ന ഉൾപ്പെടുത്താത്തത് ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. ഇത്തവണത്തെ ഐപിഎല്ലിലെ മികച്ച നായകനായി റെയ്ന തിരഞ്ഞെടുത്തിരിക്കുന്നത് ഹർദിക് പാണ്ട്യയെയാണ്. പാണ്ട്യയാണ് റെയ്നയുടെ ടീമിലെ നായകൻ. ഒപ്പം ടീമിന്റെ വിക്കറ്റ് കീപ്പറായി വിൻഡീസ് താരം നിക്കോളാസ് പൂറനെയാണ് റെയ്ന തെരഞ്ഞെടുത്തിരിക്കുന്നത്. പൂരൻ മാത്രമാണ് തന്റെ ടീമിലെ വിദേശ കളിക്കാരൻ.

ഇവരെ കൂടാതെ 2023 ഇന്ത്യൻ പ്രീമിയർ ലീഗൽ ഏറ്റവും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച രണ്ട് ഓപ്പണർമാരായ രാജസ്ഥാൻ റോയൽസിന്റെ ജെയിസ്വാളും ഗുജറാത്തിന്റെ ശുഭ്മാൻ ഗില്ലും റെയ്നയുടെ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ബാംഗ്ലൂരിന്റെ സൂപ്പർ ബാറ്റർ വിരാട് കോഹ്ലി, മുംബൈ താരം സൂര്യകുമാർ യാദവ്, കൊൽക്കത്തയുടെ ഫിനിഷർ റിങ്കു സിംഗ് എന്നിവരും റെയ്നയുടെ സ്വപ്ന ടീമിൽ ഉൾപ്പെടുന്നു.

ഇവർക്ക് ശേഷം ചെന്നൈ സൂപ്പർ കിംഗ്സിന്റെ താരം രവീന്ദ്ര ജഡേജ, ഗുജറാത്തിന്റെ പേസർ മുഹമ്മദ് ഷാമി, ബാംഗ്ലൂരിന്റെ പേസർ മുഹമ്മദ് സിറാജ്, രാജസ്ഥാൻ റോയൽസിന്റെ സ്പിൻ മാന്ത്രികൻ യുസ്വേന്ദ്ര ചാഹൽ എന്നിവരും റെയ്നയുടെ ടീമിൽ അംഗങ്ങളാണ്. മുംബൈയുടെ ഓൾറൗണ്ടർ ക്യാമറോൺ ഗ്രീൻ, ചെന്നൈ ഓപ്പണർ ഋതുരാജ്, ജിതേഷ് ശർമ, മധീഷാ പതിരാന, യാഷ് താക്കൂർ എന്നിവരാണ് റെയ്നയുടെ ടീമിലെ സബ്സ്റ്റ്യൂട്ടുകൾ.

Rate this post