ചിന്ന തലയെ ചതിച്ചത് എന്തിന് 😱ഒടുവിൽ കാരണം വെളിപ്പെടുത്തി ചെന്നൈ സീഇഒ

ഐപിഎൽ 2022 താരലേലം അവസാനിച്ചപ്പോൾ ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകരെ ഞെട്ടിപ്പിക്കുകയും അതിലുപരി സങ്കടത്തിലാക്കുകയും ചെയ്ത വാർത്തയാണ് വെറ്ററൻ താരം സുരേഷ് റെയ്‌നയെ സിഎസ്‌കെ സ്വന്തമാക്കിയില്ല എന്നത്. റെയ്‌നക്ക്‌ വേണ്ടി സിഎസ്‌കെ പോലും രംഗത്ത് വരാതിരുന്നതിനാൽ, താരം ലേലത്തിൽ അൺസോൾഡ് ആവുകയായിരുന്നു. രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ സുരേഷ് റെയ്‌ന ടൂർണമെന്റിന്റെ ചരിത്രത്തിലാദ്യമായിയാണ് ഐപിഎൽ ലേലത്തിൽ വിറ്റുപോകാതെയിരുന്നത് എന്നത് ശ്രദ്ധേയമാണ്.

ഇപ്പോഴിതാ, എന്തുകൊണ്ടാണ് സിഎസ്‌കെ വെറ്ററൻ താരത്തെ സ്വന്തമാക്കാതിരുന്നത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് സിഇഒ കാശി വിശ്വനാഥ്. വർഷങ്ങളായി റെയ്‌ന സി‌എസ്‌കെയ്‌ക്കായി സ്ഥിരതയാർന്ന പ്രകടനം നടത്തിയ താരമാണെന്നും, അദ്ദേഹം ഇല്ലാത്തത് ടീം മാനേജ്മെന്റിനും ആരാധകർക്കും “വളരെ ബുദ്ധിമുട്ടുള്ള” കാര്യമാണെന്നും സിഎസ്‌കെ സിഇഒ സമ്മതിച്ചു.

മെഗാ ലേലത്തിന്റെ ആദ്യ ദിനം, ലേലത്തിനെത്തിയപ്പോൾ താരത്തെ സ്വന്തമാക്കാൻ ആരും മുന്നോട്ട് വരാതിരുന്നത് ശ്രദ്ധേയമായിരുന്നു. ‘ചിന്ന തല’ എന്ന് സ്നേഹത്തോടെ ചെന്നൈ സൂപ്പർ കിംഗ്‌സ് ആരാധകർ വിളിക്കുന്ന റെയ്നയെ ചെന്നൈ സ്വന്തമാക്കാത്തതിൽ ചെന്നൈ ആരാധകർ പ്രകോപിതരായി സോഷ്യൽ മീഡിയയിൽ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി സിഎസ്‌കെ സിഇഒ രംഗത്ത് എത്തിയിരിക്കുന്നത്.

“കഴിഞ്ഞ 12 വർഷമായി സിഎസ്‌കെയ്‌ക്കായി ഏറ്റവും സ്ഥിരതയാർന്ന പ്രകടനം നടത്തുന്നവരിൽ ഒരാളാണ് റെയ്‌ന. തീർച്ചയായും, റെയ്‌ന ഇല്ല എന്നത് ഉൾകൊള്ളാൻ ഞങ്ങൾക്ക് വളരെ ബുദ്ധിമുട്ടായിരുന്നു, പക്ഷേ അതേ സമയം, ടീം കോമ്പോസിഷൻ ഫോമിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് നിങ്ങൾ മനസ്സിലാക്കണം. ഏതൊരു ടീമിനും ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള ടീം, അതാണ് അദ്ദേഹം ഈ ടീമിൽ ചേരില്ലെന്ന് ഞങ്ങൾ കരുതുന്നതിന്റെ ഒരു കാരണം,”ചെന്നൈ സൂപ്പർ കിംഗ്സ് തിങ്കളാഴ്ച അവരുടെ യൂട്യൂബ് ചാനലിൽ പങ്കിട്ട ഒരു വീഡിയോയിൽ കാശി പറഞ്ഞു.