മഴ ചതിച്ചു😮😮😮 മത്സരം സമനിലയിൽ പരമ്പര ഇന്ത്യക്ക്

കിവീസ് എതിരായ ടി :20 ക്രിക്കറ്റ്‌ പരമ്പര 1-0ന് കരസ്ഥമാക്കി ഇന്ത്യൻ ടീം. ഇന്ന് നടന്ന മൂന്നാം ടി :20യിൽ മഴ വില്ലനായി എത്തിയതോടെയാണ് മത്സരം ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ഉപേക്ഷിച്ചത്. നേരത്തെ ഒന്നാം ടി :20യും മഴ കാരണം ഉപേക്ഷിച്ചുവെങ്കിൽ രണ്ടാം ടി :20 ഇന്ത്യൻ സംഘം 65 റൺസിന് ജയിച്ചിരുന്നു.

മത്സരത്തിൽ ടോസ് നേടിയ കിവീസ് നായകൻ ബാറ്റിംഗ് ആദ്യം തിരഞ്ഞെടുത്തപ്പോൾ മലയാളി താരം സഞ്ജു സാംസൺ ഇന്നും ഇന്ത്യൻ പ്ലെയിങ് ഇലവനിലേക്ക് സ്ഥാനം നേടിയില്ല. ആദ്യം ബാറ്റിങ് ചെയ്ത കിവീസ് ടീം ഓപ്പണർ കോൺവെ (59 റൺസ് ),ഗ്ലെൻ ഫിലിപ്പ്സ് ( 54 ) എന്നിവർ ഫിഫ്റ്റി ബലത്തിൽ 160 റൺസ് നേടി. ഒരുവേള കിവീസ് വമ്പൻ ടോട്ടലിലേക്ക് കുതിക്കും എന്ന് കരുതി എങ്കിലും അവസാന ഓവറുകളിൽ ഇന്ത്യൻ പേസർമാർ കാഴ്ചവെച്ചത് അത്ഭുത മികവ്.

ഇന്ത്യക്കായി ആർഷദീപ് സിംഗ്, മുഹമ്മദ്‌ സിറാജ് എന്നിവർ നാല് വീതം വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഹർഷൽ പട്ടേൽ ഒരു വിക്കെറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് പക്ഷെ തുടക്കം പിഴച്ചു.ഇന്ത്യക്ക് ഒരിക്കൽ കൂടി ടോപ് ഓർഡർ തകർന്നു. ഇഷാൻ കിഷൻ (10 റൺസ് ), റിഷാബ് പന്ത് (11 റൺസ് ),സൂര്യ കുമാർ (13 റൺസ് ( എന്നിവർ അതിവേഗം പുറത്തായി.

9 ഓവറിൽ നാല് വിക്കെറ്റ് നഷ്ടത്തിൽ 75 റൺസ് എന്നുള്ള നിലയിൽ നിൽക്കുമ്പോഴാണ് മഴ എത്തിയതും കളി ഉപേക്ഷിച്ചതും. ഇന്ത്യൻ ടീം മറ്റൊരു ടി :20 ക്രിക്കറ്റ്‌ പരമ്പര നെടുമ്പോൾ സിറാജ് മാച്ചിലെ മാൻ ഓഫ് ദി മാച്ച് അവാർഡും സൂര്യകുമാർ മാൻ ഓഫ് ദി സീരിസ് പുരസ്‌കാരവും കരസ്ഥമാക്കി.