മഴയോട് മഴ 😳😳എട്ടിന്റെ പണി ഏത് ടീമിന്!!!സാധ്യതകൾ ഇപ്രകാരം

ഐപിൽ പതിനഞ്ചാം സീസണിലെ ഒന്നാം ക്വാളിഫൈറിൽ രാജസ്ഥാൻ റോയൽസ് ടീമിനെതിരെ മിന്നും ജയം സ്വന്തമാക്കി ഫൈനലിലേക്ക് പ്രവേശനം നേടി ഗുജറാത്ത് ടൈറ്റൻസ്. മഴ ഭീക്ഷണി നിലനിന്ന കളിയിൽ പക്ഷെ 40 ഓവർ കളികളും വളരെ സുഖകരമായി തന്നെ നടന്നു.ഇനിയും കൊൽക്കത്തയിൽ അടക്കം നിർണായക കളികൾ ശേഷിക്കേ മഴ ഭീക്ഷണി വളരെ പ്രധാന ഘടകമായി മാറുകയാണ്.

എന്നാൽ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊൽക്കത്തയിൽ തുടരുന്ന മഴ പ്ലേ ഓഫ് മത്സരങ്ങൾക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഈ സാഹചര്യത്തിൽ ഫൈനൽ ഉൾപ്പെടെയുള്ള മത്സരങ്ങൾക്ക് പുതിയ മാർഗനിർദേശം ഇറക്കിയിരിക്കുകയാണ് ബിസിസിഐ.പ്ലേ ഓഫ് മത്സരങ്ങൾക്ക് മഴ ഭീഷണിയുള്ളതിനാൽ, മത്സരങ്ങൾക്ക് അധികസമയം നിശ്ചയിച്ചിരിക്കുകയാണ്. അതായത്, 11:30-ക്ക് അവസാനിക്കേണ്ട മത്സരങ്ങൾ ഇനി രാത്രി 1:30 വരെ നീണ്ടു നിന്നാലും മത്സരം പൂർത്തിയാക്കുക തന്നെ ചെയ്യും. അതുകൊണ്ടുതന്നെ രാത്രി 7:30-ന് തുടങ്ങേണ്ട മത്സരം, മഴമൂലം തടസ്സപ്പെട്ട് രാത്രി 9:40 വരെ നീണ്ടാലും യാതൊരു മാറ്റങ്ങളും കൂടാതെ, സാധാരണ രീതിയിൽ സംഘടിപ്പിക്കും.

അഥവാ, ഇനി മത്സരം തുടങ്ങാൻ രാത്രി 10:10 വരെ നീണ്ടാലും മത്സരം 40 ഓവർ ആയി തന്നെ സംഘടിപ്പിക്കും. എന്നാൽ, ഇന്നിംഗ്സ് ബ്രേക്ക് 7 മിനിറ്റ് ആയി ചുരുക്കും. പക്ഷേ, സ്ട്രാറ്റജിക് ടൈം ഔട്ടിൽ വ്യത്യാസം ഉണ്ടാവില്ല.ഒരുപക്ഷേ പുനക്രമീകരിച്ച സമയത്തിനുള്ളിലും മഴ അവസാനിച്ചില്ലെങ്കിൽ, ചുരുങ്ങിയത് ഇരുടീമുകൾക്കും 5 ഓവർ ലഭ്യമാകുന്ന രീതിയിൽ വരെ മത്സരം ചുരുക്കാം. അതിനും സാധിച്ചില്ലെങ്കിൽ സൂപ്പർ ഓവർ ആയിരിക്കും പ്ലേ ഓഫ് മത്സരങ്ങളുടെ ഫലം നിർണ്ണയിക്കുക. രാത്രി 1:20-ന് മുന്നോടിയായി ഗ്രൗണ്ട് ക്ലിയർ ആയാൽ പോലും സൂപ്പർ ഓവർ നടത്തും. നിശ്ചിത സമയത്തിനുള്ളിൽ സൂപ്പർ ഓവറും നടത്താനായില്ലെങ്കിൽ, പോയിന്റ് ടേബിളിലെ സ്ഥാനം അടിസ്ഥാനമാക്കിയായിരിക്കും ഫലം നിർണയിക്കുക.

എന്നാൽ, ഫൈനൽ മത്സരത്തിന്റെ കാര്യത്തിൽ ഈ നിയമങ്ങളെല്ലാം ബാധകമാണെങ്കിലും ഒരു ചെറിയ മാറ്റമുണ്ട്. ഏപ്രിൽ 29-നാണ് ഫൈനൽ മത്സരം നടക്കാനിരിക്കുന്നതെങ്കിലും, അന്ന് മഴമൂലം കളി തടസ്സപ്പെടുകയാണെങ്കിൽ ഏപ്രിൽ-30 ഒരു റിസർവ് ദിനമായി നിശ്ചയിച്ചിരിക്കുന്നു. ഏപ്രിൽ 29-ന് മത്സരം ആരംഭിച്ച ശേഷമാണ് മഴപെയ്യുന്നതെങ്കിൽ, ഏപ്രിൽ 30-ന് നേരത്തെ കളി നിർത്തിയത് മുതൽ പുനരാരംഭിക്കും. അതല്ല, ഇനി ഏപ്രിൽ 29-ന് ടോസ് പോലും ഇടാനായില്ലെങ്കിൽ ഏപ്രിൽ 30-ന് കളി മുഴുവനായും നടത്തും. രണ്ടു ദിവസവും കളി മഴമൂലം തടസ്സപ്പെടുകയാണെങ്കിൽ സൂപ്പർ ഓവർ ഐപിഎൽ 15-ാം പതിപ്പിന്റെ ജേതാക്കളെ നിർണയിക്കും.