ഇതാരാണ് സൂപ്പർ മാൻ റായിഡുവൊ 😱😱ചിറക് വെച്ച് പറന്ന് ക്യാച്ചുമായി റായിഡു [video ]

ഐപിഎൽ 2022 സീസണിലെ ആദ്യ ജയം നേടി ചെന്നൈ സൂപ്പർ കിംഗ്സ്. തുടർച്ചയായ 4 മത്സരങ്ങളുടെ തോൽവിക്ക് ശേഷം, നവി മുംബൈയിലെ ഡോ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെതിരെയാണ്‌ സിഎസ്കെ തങ്ങളുടെ ആദ്യ ജയം രേഖപ്പെടുത്തിയത്. 23 റൺസിനാണ് രവീന്ദ്ര ജഡേജ നായകനായ സിഎസ്കെ ആർസിബിയെ തകർത്തത്.

നേരത്തെ, ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ സിഎസ്കെ, ഓപ്പണർ റോബിൻ ഉത്തപ്പ (88), ഓൾറൗണ്ടർ ശിവം ദുബെ (95*) എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 216 റൺസ് കണ്ടെത്തി. ഉത്തപ്പയും ദുബെയും ചേർന്ന് മൂന്നാം വിക്കറ്റിൽ 165 റൺസിന്റെ ഗംഭീര കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്.മറുപടി ബാറ്റിംഗിനിറങ്ങിയ ആർസിബി നിരയെ സിഎസ്കെ സ്പിന്നർമാർ വരിഞ്ഞു മുറുക്കിയതോടെ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് നേടാനെ ആർസിബിക്ക് സാധിച്ചൊള്ളു. ആർസിബി നിരയിൽ ശഹബാസ് അഹ്‌മദ്‌ (41) ആണ് ടോപ് സ്കോറർ.

സിഎസ്കെയ്ക്ക് വേണ്ടി സ്പിന്നർമാരായ മഹേഷ്‌ തീക്ഷണ 4-ഉം രവീന്ദ്ര ജഡേജ 3-ഉം വിക്കറ്റുകൾ വീഴ്ത്തി. മത്സരത്തിൽ ചില ഗംഭീര ഫീൽഡിങ്‌ നിമിഷങ്ങളും കാണികൾക്ക് ആവേശം പകർന്നു.രവീന്ദ്ര ജഡേജ എറിഞ്ഞ ഇന്നിംഗ്സിലെ 16-ാം ഓവറിലെ നാലാം ബോളിലാണ് അമ്പാട്ടി റായിഡുവിന്റെ തകർപ്പൻ ക്യാച്ചിന് ക്രിക്കറ്റ്‌ ലോകം സാക്ഷ്യം വഹിച്ചത്.

ആർസിബി ബാറ്റർ ആകാശ് ദീപിനെതിരെ ജഡേജ എറിഞ്ഞ ഒരു സ്റ്റോക്ക് ബോൾ, ആകാശ് ദീപ് ഫൂട്ട് മൂവേമെന്റ് ഇല്ലാതെ പുഷ് ചെയ്യാനാണ് ശ്രമിച്ചത്. എന്നാൽ, ടൈമിംഗ് പിഴച്ചതോടെ പന്ത് എക്സ്ട്രാ കവറിൽ ഫീൽഡ് ചെയ്തിരുന്ന അമ്പാട്ടി റായിഡുവിൽ നിന്ന് അകന്ന് പോയതായി തോന്നിപ്പിച്ചെങ്കിലും, ഒരു ഫുൾ ഡൈവിലൂടെ ഒറ്റക്കയ്യിൽ പന്തടക്കിപ്പിടിച്ച് അമ്പാട്ടി റായിഡു മനോഹരമായ ക്യാച്ചിലൂടെ ആകാശ് ദീപിനെ പുറത്താക്കി.