മഴവിൽ അഴകിൽ ബ്ലാസ്റ്റേഴ്‌സ് സ്റ്റാറായി രാഹുൽ :അഭിമാന ഗോളും മലയാളി കാലിൽ നിന്നും (കാണാം വീഡിയോ )

മലയാളി ഫുട്ബോൾ ആരാധകരുടെ എല്ലാം ആവേശവും പ്രാർത്ഥനകളും സഫലമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് വിജയ കുതിപ്പ്.എല്ലാ അർഥത്തിലും ആരാധകർ സ്റ്റേഡിയം മഞ്ഞ ആരവത്തിൽ നിറച്ചപ്പോൾ കളിയിൽ എല്ലാ മികവുമായി കേരളം ഇന്ത്യൻ ഫുട്ബോൾ രാജാക്കൻമാരായി മാറി. ശക്തരായ ഹൈദരാബാദ് എതിരെ അസാധ്യമായ പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ എല്ലാം പുറത്തെടുത്തത്.

ഗോൾ പിറക്കാതെ പോയ ഒന്നാം പകുതി ശേഷം രണ്ടാം പകുതിയിൽ ഇരു ടീമുകളും പോരട്ടെ കടുപ്പിച്ചു. എന്നാൽ എല്ലാ മലയാളി പ്രേമികൾ ആവേശത്തിനും ആകാംക്ഷക്കും ഒടുവിൽ ഫൈനലിലെ സൂപ്പർ സ്റ്റാറായി മലയാളി താരമായ കെ. പി. രാഹുൽ.ഏറെ വാശി നിറഞ്ഞ രണ്ടാമത്തെ പകുതിയിൽ 68 ആം മിനുട്ടിൽ ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് കൊണ്ട് ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി.

രാഹുൽ കെ പി ബോക്സിനു പുറത്ത് നിന്നും തൊടുത്ത ഷോട്ട് ഹൈദരാബാദ് കീപ്പർ കട്ടിമണിയുടെ പിഴവിൽ നിന്നും പന്ത് വലയിൽ കയറി. ഹൈദരാബാദ് കീപ്പറുടെ മോശം ഗോൾകീപ്പിംഗ് ഫലമായിരുന്നു ഈ ഗോൾ. നേരത്തെ പരിക്ക് കാരണം ഈ ഒരു സീസണിൽ അടക്കം അനേകം മത്സരങ്ങൾ നഷ്ടമായ താരം കേരള ബ്ലാസ്റ്റേഴ്‌സസിന്റെ നിർണായക മത്സരത്തിലെ ഗോൾ സ്കോറർ കൂടിയായി മാറി.

കേരള ബ്ലാസ്റ്റേഴ്‌സ് ടീം :പ്രഭ്‌സുഖന്‍ ഗില്‍(ഗോളി), സന്ദീപ് സിംഗ്, ആര്‍വി ഹോര്‍മിപാം, മാര്‍കോ ലെസ്‌കോവിച്ച്, ഹര്‍മന്‍ജോത് ഖബ്ര, പ്യൂട്ടിയ, അഡ്രിയാന്‍ ലൂണ, ജീക്‌സണ്‍ സിംഗ്, രാഹുല്‍ കെ പി, പെരേര ഡയസ്, ആല്‍വാരോ വാസ്‌ക്വസ്.