അയാൾ എന്നും വിശ്വസ്ഥൻ :വീണ്ടും മാജിക്ക് പ്രകടനവുമായി രാഹുൽ ത്രിപാട്ടി

എഴുത്ത് :എം.കെ.മിഥുൻ;2017 സീസണിലെ റൈസിംഗ് പൂനെയുടെ പർപ്പിൾ ജേഴ്സിയിൽ തുടങ്ങി കണ്ട് തുടങ്ങുന്ന നാളുമുതലിന്നോളം എന്നും പ്യുവർ ക്രിക്കറ്റിങ് ഷോട്ടുകൾ കൊണ്ട് നേരിടുന്ന ആ ആദ്യ പന്ത് മുതൽ തന്റെ ഇന്റന്റ് വ്യക്തമാക്കുന്ന,കളിക്കുന്ന ടീമിന് വേണ്ടി തന്നെ തന്നെ സമർപ്പിക്കുന്ന ടീം പ്ലയെർ അതാണ് ഒറ്റവരിയിൽ രാഹുൽ ത്രിപ്പാത്തി!

നാച്ചുറൽ സ്റ്റമ്പ് ലൈനിലോ,ബിറ്റ് വൈഡിഷ് ഔട്ട്സൈഡ് ഓഫ് ലൈനിലോ എത്തുന്ന ഒരു സ്പിന്നെരുടെ ടോസ്ഡ് അപ്പ് ഡെലിവറികളെ വൈട് ലോങ്ങ് ഓഫിനും എക്സ്ട്രാ കവറിനുമിടയിലൂടെ ബൗണ്ടറിക്കപ്പുറമെത്തിച്ചുകൊണ്ട് അദ്ദേഹം നൽകുന്ന ആ Gorgeous പോസ് IPL ക്രിക്കറ്റിന്റെ ഭംഗിയുള്ള ചിത്രങ്ങളിലൊന്നാണ്.

IPL ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് പേരിൽ ചേർത്ത Uncapped പ്ലയെർ എന്ന ലേബലിൽ നിറഞ്ഞ് നിൽക്കുമ്പോഴും നാഷണൽ ടീമിന്റെ t20 ബൈ ലാറ്ററൽ സീരിസുകളിൽ പോലും ആ പേര് പരിഗണിക്കപ്പെടുന്നില്ല എന്നത് ഇന്നും അത്ഭുമാണ്.

പ്രായം 32 നപ്പുറം എത്തുമ്പോഴും ഡോമെസ്റ്റിക്കിലും,IPL ലും ഒരുപോലെ നിറയുമ്പോൾ നാളെ ഒരുപക്ഷെ ആ നീലക്കുപ്പായത്തിൽ വൈകി വന്ന വസന്തമെന്നോ പരിഗണിക്കാൻ മറന്ന പ്രതിഭയെന്നോ ഒക്കെ നമുക്ക് ഭാവിയിൽ എഴുതി ചേർക്കേണ്ടി വരില്ലെന്ന് പ്രത്യാശിക്കാം.”Rahul Tripathi – The most Complete Uncapped Player Ever.Every reason to love this man

Rate this post