ക ടുവകളെ വീഴ്ത്തി രാഹുൽ മിന്നൽ ത്രോ 😳😳സ്റ്റമ്പ്സ് പറത്തിയ സൂപ്പർ ത്രോ!!കാണാം വീഡിയോ

ടീം ഇന്ത്യ വളരെ അധികം പരീക്ഷിക്കപ്പെട്ട ഒരു മത്സരമായിരുന്നു ഇന്ന് ബംഗ്ലാദേശിനെതിരെ നടന്നത്. ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റൻ രോഹിത് ശർമ്മയെ (2) തുടക്കത്തിൽ തന്നെ നഷ്ടമായത് കനത്ത തിരിച്ചടിയാകും എന്ന് തോന്നിപ്പിച്ചെങ്കിലും, കെഎൽ രാഹുലും (50) വിരാട് കോഹ്‌ലിയും (64*) ചേർന്ന് ഇന്ത്യയുടെ ടോട്ടൽ ഉയർത്തുന്നതാണ് പിന്നീട് കണ്ടത്.

എന്നാൽ, മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് വീണ്ടും ഇന്ത്യൻ ക്യാമ്പിൽ ആശങ്ക പരത്തി. ബംഗ്ലാദേശ് ഓപ്പണർ ലിറ്റൺ ദാസ്‌ നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യക്ക് വെല്ലുവിളി ഉയർത്തിയത്. ബംഗ്ലാദേശ് ഇന്നിംഗ്സ് 7 ഓവർ പിന്നിട്ടപ്പോൾ അഡ്ലൈഡിൽ മഴ എത്തി. മഴമൂലം മത്സരം നിർത്തി വെക്കുമ്പോൾ, ബംഗ്ലാദേശ് ടോട്ടൽ 7 ഓവറിൽ 66/0 എന്നായിരുന്നു. മഴ തുടരുന്ന സാഹചര്യത്തിൽ ടീം ഇന്ത്യയുടെ ആവലാതി വീണ്ടും ഉയർന്നു.

അതേസമയം, മഴ കൂടുതൽ ശക്തിപ്പെടുന്നത് കണ്ട് ആവേശം കൊള്ളുകയായിരുന്നു ബംഗ്ലാദേശ്. 7 ഓവറിൽ 66 റൺസ് എടുത്തതിനാൽ തന്നെ, മഴ മൂലം മത്സരം ഉപേക്ഷിച്ചാൽ ഡിആർഎസ് നിയമപ്രകാരം മത്സരഫലം ബംഗ്ലാദേശിന് അനുകൂലമാകും. എന്നാൽ, അഡ്ലൈഡിൽ പിന്നീട് മഴ മാറി നിൽക്കുന്ന താഴ്ചയാണ് കണ്ടത്. ഇതോടെ, ബംഗ്ലാദേശിന് 16 ഓവറിൽ 151 റൺസ് വിജയലക്ഷ്യം വച്ച് മത്സരം പുനരാരംഭിച്ചു.

പുനരാരംഭിച്ച ശേഷമുള്ള ആദ്യ ഓവറിൽ തന്നെ 27 പന്തിൽ 60 റൺസ് എടുത്ത് നിൽക്കുന്ന ലിറ്റൺ ദാസിനെ മനോഹരമായ ഒരു ഡയറക്റ്റ് ത്രോയിലൂടെ കെഎൽ രാഹുൽ റൺഔട്ടിൽ കുരുക്കി. പിന്നീട് ബംഗ്ലാദേശ് വിക്കറ്റുകൾ ചീട്ടുകൊട്ടാരം പോലെ തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. ഇതോടെ നേരത്തെ ആവേശം കൊണ്ടിരുന്ന ബംഗ്ലാദേശ് ക്യാമ്പ് ശാന്തമായി. ഒടുവിൽ നിശ്ചിത ഓവറിൽ ബംഗ്ലാദേശിന് 145 റൺസ് മാത്രമേ എടുക്കാൻ സാധിച്ചുള്ളൂ. ഇതോടെ ഇന്ത്യ 5 റൺസിന്റെ ജയം സ്വന്തമാക്കുകയും ചെയ്തു.