റെക്കോർഡുകൾ തൊഴാനായി രാഹുൽ :മറികടന്നത് ഇതിഹാസ താരങ്ങളെ

മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടക്കുന്ന സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ക്യാപ്റ്റൻ കെഎൽ രാഹുൽ തകർപ്പൻ ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു. 27/3 എന്ന നിലയിലേക്ക് കൂപ്പുകത്തിയ സൂപ്പർ ജയന്റ്‌സിനെ 50 പന്തിൽ 6 ഫോറും ഒരു സിക്സും സഹിതം 68 റൺസെടുത്ത രാഹുലാണ് മികച്ച ടോട്ടൽ കണ്ടെത്താൻ സഹായിച്ചത്.

ഇതോടെ ഐപിഎൽ ചരിത്രത്തിലെ ഒരു എലൈറ്റ് പട്ടികയിൽ ഇന്ത്യൻ ഇതിഹാസം വീരേന്ദർ സെവാഗിനെ മറികടന്ന് കെഎൽ രാഹുൽ, എംഎസ് ധോണിക്കും വിരാട് കോഹ്‌ലിക്കും അടുത്തെത്താൻ ഒരു പടി കൂടി മുന്നേറിയിരിക്കുകയാണ്. ടൂർണമെന്റിലെ തന്റെ 28-ാം അർധസെഞ്ചുറിയാണ്‌ സൂപ്പർ ജയന്റ്‌സ് ക്യാപ്റ്റൻ ഇന്ന് സൺറൈസേഴ്‌സിനെതിരെ നേടിയത്. ക്യാപ്റ്റനെന്ന നിലയിൽ രാഹുലിന്റെ 13-ാം ഫിഫ്റ്റി പ്ലസ് സ്‌കോർ കൂടിയായിരുന്നു ഇത്.

ഡെക്കാൻ ചാർജേഴ്‌സിന്റെ മുൻ ക്യാപ്റ്റൻ ആദം ഗിൽക്രിസ്റ്റിനെയും ഡൽഹി ഡെയർഡെവിൾസിന്റെ മുൻ ക്യാപ്റ്റൻ വിരേന്ദർ സെവാഗിനെയും മറികടന്ന് ഐപിഎല്ലിൽ ഏറ്റവും കൂടുതൽ അർദ്ധസെഞ്ച്വറി നേടിയ ക്യാപ്റ്റൻമാരുടെ പട്ടികയിൽ ആറാം സ്ഥാനത്തും ഇന്ത്യക്കാർക്കിടയിൽ അഞ്ചാം സ്ഥാനത്തും എത്തിയിരിക്കുകയാണ് കെഎൽ രാഹുൽ.

മുൻ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്‌ലി 40 അർദ്ധസെഞ്ച്വറികളുമായി പട്ടികയിൽ ഒന്നാമതുണ്ട്, ഗൗതം ഗംഭീർ (31), രോഹിത് ശർമ (23), എംഎസ് ധോണി (22) എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. 27 അർദ്ധസെഞ്ച്വറികളുള്ള ഡേവിഡ് വാർണർ മാത്രമാണ് ടോപ്പ്-5ൽ ഇടംപിടിച്ച ഏക വിദേശ ക്യാപ്റ്റൻ. ടി20 ക്രിക്കറ്റിലെ രാഹുലിന്റെ 50-ാം അർധസെഞ്ചുറി കൂടിയായിരുന്നു ഇത്, ആ നാഴികക്കല്ലിൽ അദ്ദേഹം കോഹ്‌ലി, ശിഖർ ധവാൻ, സുരേഷ് റെയ്‌ന, രോഹിത് എന്നിവരോടൊപ്പം ഇന്ത്യൻ കളിക്കാരുടെ എലൈറ്റ് പട്ടികയിൽ ചേർന്നു.