അവൻ ടീമിനായി വിക്കെറ്റ് നൽകി!!അവനെ മാറ്റേണ്ട!!സപ്പോർട്ട് നൽകി മുൻ താരം

പരിക്കുമൂലം ക്രിക്കറ്റിൽ നിന്നും വിട്ടു നിന്നിരുന്ന ഇന്ത്യൻ സൂപ്പർ താരം കേ.എൽ രാഹുൽ കഴിഞ്ഞ ഏഷ്യ കപ്പിലൂടെയാണ് ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയത്. എന്നാൽ ഇതുവരെയും തൻ്റെ പഴയപ്രതാപത്തിലേക്ക് തിരിച്ചെത്തുവാൻ താരത്തിന് സാധിച്ചിട്ടില്ല.പരിക്കിൽ നിന്നും മോചിതനായി തിരിച്ചെത്തിയ താരം ഇതുവരെയും നേടിയത് 0,36,28,6,62,55,10,1 എന്നീ സ്കോറുകളാണ്.

ഓസ്ട്രേലിയക്ക് എതിരായ 3 മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ അവസാന നിർണായക മത്സരത്തിൽ 1 റൺസ് എടുത്ത് പുറത്തായ താരത്തിൻ്റെ ഫോം ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് കടുത്ത ആശങ്കയാണ് നൽകുന്നത്. ഓസ്ട്രേലിയക്കെതിരെ 3 മത്സരങ്ങളിൽ നിന്ന് 66 റൺസ് ആണ് താരം നേടിയത്. എന്നാൽ താരത്തിൻ്റെ ഫോം ഇന്ത്യക്ക് തലവേദനയാകിലെന്നാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ പറയുന്നത്.അദ്ദേഹത്തിൻ്റെ വാക്കുകൾ വായിക്കാം.

“അദ്ദേഹത്തിൽ നിന്നും ടീം പ്രതീക്ഷിക്കുന്നത് അദ്ദേഹം ചെയ്യുന്നുണ്ട്.ആദ്യ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത അവൻ അർദ്ധ സെഞ്ച്വറി നേടി. എന്നാൽ രണ്ടാം മത്സരത്തിൽ ടീമിന് വേണ്ടി തൻ്റെ വിക്കറ്റ് വലിച്ചെറിയേണ്ടി വന്നു.കാരണം അത് വെറും 8 ഓവർ മത്സരമായിരുന്നു.അതുകൊണ്ട് ടീമിന് വേണ്ടി തൻ്റെ വിക്കറ്റ് അവൻ ത്യാഗം ചെയ്തു. രണ്ടാം മത്സരത്തിലും ഇന്ത്യക്ക് വിജയിക്കുവാൻ ഒരു ഓവറിൽ 9 റൺസിൽ കൂടുതൽ ആവശ്യമായിരുന്നു. അത് എളുപ്പമല്ല,മികച്ച തുടക്കം നൽകേണ്ടത് അനിവാര്യമായിരുന്നു.

അതുകൊണ്ട് തന്നെ അവിടെയും അവൻ ടീമിന് വേണ്ടി തൻ്റെ വിക്കറ്റ് ത്യാഗം ചെയ്തു. കോഹ്‌ലിയെ പോലെ മികച്ച ഷോട്ടുകൾ തിരഞ്ഞെടുത്ത് കളിക്കുവാൻ രാഹുൽ തുടങ്ങിയാൽ പിന്നീട് അദ്ദേഹത്തെ തടയുന്നത് എളുപ്പമാകില്ല. ഫ്രൻ്റ് ഫൂട്ടിൽ കയറി വന്ന് പന്ത് ഫ്ലിക് ചെയ്യാൻ ശ്രമിക്കുമ്പോൾ കോഹ്‌ലിയും രാഹുലും വിക്കറ്റിൽ കുടുങ്ങുകയാണ്.അത് ഒഴിവാക്കിയാൽ ഇരു താരങ്ങൾക്കും മികച്ച രീതിയിൽ സ്ഥിരതയാർന്ന പ്രകടനം നടത്തുവാൻ സാധിക്കും.”- ഗവാസ്കർ പറഞ്ഞു.