ഇതാര് 360 ഡിഗ്രി രാഹുലോ 😱😱അത്ഭുത ഷോട്ടുകളുമായി താരം : കാണാം വീഡിയോ

ഐപിൽ പതിനഞ്ചാം സീസണിലെ മിന്നും ബാറ്റിങ് ഫോം തുടരുകയാണ് ലക്ക്നൗ ക്യാപ്റ്റൻ ലോകേഷ് രാഹുൽ. ഈ സീസണിൽ ഉടനീളം മികച്ച ബാറ്റിങ് സ്ഥിരത പുലർത്തുന്ന രാഹുൽ ഒരിക്കൽ കൂടി ടീമിന്റെ ബാറ്റിങ് കരുത്തായി മാറുകയാണ്. കരുത്തരായ ഡൽഹിക്ക് എതിരെ മറ്റൊരു ഫിഫ്റ്റി പായിച്ചാണ് ടീമിന്റെ ടോപ് സ്കോററായി മാറിയത്.

ഡൽഹിക്ക് എതിരായ കളിയിൽ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ലക്ക്നൗ ടീമിന് ലൊകേഷ് രാഹുൽ : ഡീകൊക്ക് സഖ്യം സമ്മാനിച്ചത് മികച്ച തുടക്കം.സ്കോർ 42നിൽക്കേ ഡീകൊക്ക് പുറത്തായി എങ്കിലും ശേഷവും മനോഹരമായി ബാറ്റിങ് തുടർന്ന രാഹുൽ ചില ഷോക്കിംഗ് ഷോട്ടുകൾ അടക്കം പായിച്ചു. വെറും 51 ബോളിൽ നാല് ഫോറും 5 സിക്സ് അടക്കം 77 റൺസ്‌ അടിച്ച രാഹുൽ ഈ സീസണിലെ റൺസ് സ്കോറർമാരുടെ ലിസ്റ്റിൽ രണ്ടാമത് എത്തി.

ഡൽഹി ക്യാപിറ്റൽസ് ബൗളിംഗ് നിരക്ക് മുകളിൽ തുടക്ക ഓവർ മുതലെ അധിപത്യം സ്ഥാപിച്ച രാഹുൽ ചില 360 ഡിഗ്രി ഷോട്ടുകൾ അടക്കം പായിച്ചു.

വിക്കറ്റിന് പിറകിലേക്ക് റിവേഴ്‌സ് ഷോട്ടും ചില സ്കൂപ്പ് ഷോട്ടുകൾ അടക്കം പായിച്ച രാഹുൽ പേസർക്ക് എതിരെ നേടിയ മനോഹരമായ ഒരു റിവേഴ്‌സ് സ്വീപ് ഷോട്ട് ഫോർ കയ്യടികൾ നേടി.