മിന്നൽ ഇൻസ്വിങ്ങറുമായി ബോൾട്ട് 😱ഗോൾഡൻ ഡക്കുമായി രാഹുൽ [Video ]

ഐപിഎൽ 2022 സീസണിൽ രണ്ടാം തവണയും ഗോൾഡൻ ഡക്കായി ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് കെ എൽ രാഹുൽ. ടൂർണമെന്റിലെ സൂപ്പർ ജയന്റ്‌സിന്റെ ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത്‌ ടൈറ്റൻസിനെതിരെ ഗോൾഡൻ ഡക്കിന് പുറത്തായ കെഎൽ രാഹുൽ, മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലും ഗോൾഡൻ ഡക്കിന് പുറത്തായി.

രാജസ്ഥാൻ റോയൽസ് പേസർ ട്രെന്റ് ബോൾട്ട് ഒരു തകർപ്പൻ ഇൻസ്വിംഗറിൽ ക്ലീൻ ബൗൾഡ് ചെയ്താണ് എൽഎസ്ജി ഓപ്പണറെ പുറത്താക്കിയത്. കുറച്ചുകാലമായി ഇൻസ്വിംഗർ രാഹുലിന്റെ ദൗർബല്യമായിരുന്നു, അത് മുതലെടുക്കാൻ ബോൾട്ടിനു കഴിഞ്ഞു. ഗുജറാത്ത് ടൈറ്റൻസിനെതിരെ ആദ്യ പന്തിൽ തന്നെ പുറത്തായ രാഹുലിന്റെ ഈ സീസണിലെ രണ്ടാമത്തെ ഗോൾഡൻ ഡക്ക് കൂടിയാണിത് എന്നത് ഇന്ത്യൻ ഓപ്പണറെ സംബന്ധിച്ചിടത്തോളം മോശം അനുഭവമാണ്.

മത്സരത്തിലേക്ക് വന്നാൽ, രാജസ്ഥാൻ റോയൽസ് ഷിംറോൻ ഹെറ്റ്മയർ പുറത്താകാതെ നേടിയ 59 റൺസിന്റെ പിൻബലത്തിൽ 165 റൺസ് എന്ന ടോട്ടൽ കണ്ടെത്തി. 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് റോയൽസ് 165-ൽ എത്തിയത്. എൽഎസ്ജിക്കായി കൃഷ്ണപ്പ ഗൗതമും ജേസൺ ഹോൾഡറും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.

166 റൺസ് പിന്തുടർന്നിറങ്ങിയ സൂപ്പർ ജിയന്റ്സിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് എടുക്കാനെ സാധിച്ചൊള്ളു. ഇതോടെ റോയൽസ് എൽഎസ്ജിക്കെതിരെ 3 റൺസ് ജയം സ്വന്തമാക്കി. 4 മത്സരങ്ങൾ കളിച്ച റോയൽസിന്റെ 3-ാം ജയമാണിത്.