
ടി :20യിലും ഡബിൾ സെഞ്ച്വറി 😳😳😳ഞെട്ടിതരിച്ചു ക്രിക്കറ്റ് ലോകം!!അമ്പരപ്പിച്ചു വെസ്റ്റ് ഇൻഡീസ് താരം
ക്രിക്കറ്റ് ലോകത്ത് ഒരു നീണ്ട കാലത്തോളം ഇരട്ട സെഞ്ച്വറി എന്നത് ടെസ്റ്റ് ക്രിക്കറ്റ് മാത്രം പിറക്കുന്ന ഒരു അത്ഭുതമായിരുന്നു. പക്ഷെ ഏകദിന ക്രിക്കറ്റ് പിന്നാലെ ടി :20 ഫോർമാറ്റിലും ഇരട്ട സെഞ്ച്വറി നേടാൻ കഴിയുമെന്ന് തെളിയിക്കുകയാണ് വെസ്റ്റ് ഇൻഡീസ് താരമായ റകീം കോൺവാൾ.ടി :20 ക്രിക്കറ്റിലെ ഇരട്ട സെഞ്ച്വറിയുമായി ഞെട്ടിക്കുകയാണ് താരം ഇപ്പോൾ.
അറ്റ്ലാന്‍റെ ഓപ്പണ്‍ ടി20 ലീഗിലാണ് വെസ്റ്റ് ഇൻഡീസ് താരത്തിന്റെ അമ്പരപ്പിക്കുന്ന ഇന്നിങ്സ് പിറന്നത്.അറ്റ്ലാന്‍റ ഫയര്‍ – സ്ക്വയര്‍ ഡ്രൈവ് പോരാട്ടത്തിലാണ് കോണ്‍വാളിന്‍റെ ഡബിള്‍ സെഞ്ചുറി പ്രകടനവുമായി എല്ലാവരിലും ഞെട്ടൽ സൃഷ്ടിച്ചത്. വെറും 77 ബോളിൽ 22 സിക്സും 17 ഫോറും അടക്കമാണ് താരം 205 റൺസ് നേടിയത്.

തന്റെ ഈ ഒരു 205 റൺസ് ഇന്നിങ്സിൽ 200 റൺസും കോൺവാൾ അടിച്ചെടുത്തത് ബൗണ്ടറികളിൽ കൂടി എന്നത് ശ്രദ്ധേയം. വെറും 5 റൺസാണ് താരം ഓടി എടുത്തത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അറ്റ്ലാന്‍റ 20 ഓവറില്‍ 306 റൺസ് എന്നുള്ള റെക്കോർഡ് സ്കോറിലേക്ക് എത്താനുള്ള കാരണവും വെസ്റ്റ് ഇൻഡീസ് താരം ഈ ഒരു സ്പെഷ്യൽ ഇന്നിങ്സ് തന്നെ.
ARE YOU NOT ENTERTAINED?!
— Minor League Cricket (@MiLCricket) October 6, 2022
Rahkeem Cornwall put Atlanta Fire on top with a DOUBLE century going 205*(77) with 2️⃣2️⃣ MASSIVE sixes 🤯🤯🤯 pic.twitter.com/1iRfyniiUw
അതേസമയം അന്താരാഷ്ട്ര ടി :20 ക്രിക്കറ്റിൽ ഇതുവരെ ആരും ഇരട്ട സെഞ്ച്വറി നേടിയിട്ടില്ല. പക്ഷെ ടി :20 ഫോർമാറ്റിൽ ആദ്യമായി ഡബിൾ സെഞ്ച്വറി നേടിയ ആദ്യത്തെ താരം ഡൽഹി ക്രിക്കറ്റർ കൂടിയായ സുബോദ് ഭാട്ടിയാണ്.
🥰🥰🥰 pic.twitter.com/U6SXePYVNJ
— king Charles (@kingCha03714541) October 6, 2022