ഏഷ്യ കപ്പ് തോൽവി ഇതിഹാസം വിരമിച്ചു!!ബംഗ്ലാദേശ് സൂപ്പർ സ്റ്റാർ സർപ്രൈസ് വിരമിക്കൽ തീരുമാനം

ക്രിക്കറ്റിലെ ട്വൻറി20 ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് മുൻ ബംഗ്ലാദേശ് നായകൻ മുഷഫിക്കുർ റഹീം. കഴിഞ്ഞ ദിവസമാണ് ബംഗ്ലാദേശ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ഏഷ്യാകപ്പിൽ ബംഗ്ലാദേശ് ടീമിൽ താരമുണ്ടായിരുന്നെങ്കിലും സൂപ്പർ ഫോർ കാണാതെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതോടെയാണ് കുട്ടി ക്രിക്കറ്റിൽ നിന്നും വിരമിക്കുകയാണെന്ന് താരം പ്രഖ്യാപിച്ചത്.

ഇനിമുതൽ ഏകദിനത്തിലും ടെസ്റ്റ് ക്രിക്കറ്റിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അതുകൊണ്ടാണ് വിരമിക്കുന്നതെന്നും ട്വിറ്ററിലൂടെയാണ് താരം ക്രിക്കറ്റ് ലോകത്തെ അറിയിച്ചത്. രാജ്യാന്തര ട്വന്റി-20 ടീമിൽ നിന്നാണ് വിരമിച്ചതെന്നും മറ്റ് ലീഗുകളിൽ 20-20 കളിക്കുമെന്നും താരം പറഞ്ഞു. താരത്തിന്റെ വാക്കുകൾ വായിക്കാം.

“രാജ്യാന്തരം 20-20 യിൽ നിന്നും ഞാൻ വിരമിക്കുകയാണെന്ന് അറിയിക്കുന്നു. ഇനി മുതൽ ഏകദിനത്തിലും ടെസ്റ്റ് ക്രിക്കറ്റിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. മികച്ച അവസരങ്ങൾ വന്നാൽ 20-20 ലീഗുകളിൽ ഞാൻ കളിക്കും. രാജ്യത്തിനുവേണ്ടി അഭിമാനത്തോടെ മറ്റ് രണ്ട് ഫോർമാറ്റുകളിലും ഞാൻ കളിക്കും.”- താരം ട്വിറ്ററിൽ കുറിച്ചു.

102 മത്സരങ്ങളിൽ നിന്നും 19.48 ശരാശരിയിൽ 1500 റൺസ് ആണ് താരം ബംഗ്ലാദേശിനു വേണ്ടി നേടിയിട്ടുള്ളത്. 115.03 സ്ട്രൈക്ക് റേറ്റിൽ ബംഗ്ലാദേശിനു വേണ്ടിയുള്ള ഈ വലം കയ്യൻ ബാറ്റ്സ്മാൻ ട്വന്റി-20 നേടിയ ഏറ്റവും ഉയർന്ന സ്കോർ പുറത്താകാതെ 72 റൺസ് ആണ്. 2019 നവംബറിനു ശേഷം ബംഗ്ലാദേശിനു വേണ്ടി വെറും രണ്ട് അർദ്ധ സെഞ്ച്വറി മാത്രമാണ് താരം നേടിയിട്ടുള്ളത്. കഴിഞ്ഞ 20-20 വേൾഡ് കപ്പിൽ എട്ടുമത്സരങ്ങളിൽ നിന്ന് 144 റൺസ് മാത്രമാണ് സ്വന്തമാക്കിയത്.2006ൽ സിംബാബ്വേക്കെതിരെയാണ് താരം 20-2 0യിൽ അരങ്ങേറിയത്.

Rate this post