ആളുകൾ എന്നെ ഡോൺ ബ്രാഡ്മാനുമായിയാണ്‌ താരതമ്യം ചെയ്യുന്നത് ; ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ മുഷ്ഫിഖുർ റഹീം പറയുന്നു

മൈതാനത്തെ പ്രകടനങ്ങൾക്കൊപ്പം മൈതാനത്തെ അതിരുകടന്ന ആഘോഷങ്ങൾ കൊണ്ടും മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നു സംസാരിക്കുന്നതിലും പ്രശസ്തനാണ് മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ മുഷ്ഫിഖുർ റഹീം. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ 5000 ടെസ്റ്റ് റൺസ് തികയ്ക്കുന്ന ആദ്യ ബംഗ്ലാദേശ് ക്രിക്കറ്റ് താരമായതിന് ശേഷം തന്റെ ഹൃദയം തുറന്ന് സംസാരിച്ചിരിക്കുകയാണ് വെറ്ററൻ വലംകൈയ്യൻ ബാറ്റർ.

ഒരിക്കൽ കൂടി തന്റെ വികാരങ്ങൾ മറച്ചുവെക്കാൻ ശ്രമിക്കാതിരുന്ന മുഷ്ഫിഖുർ റഹീമിന്റെ വാക്കുകൾ ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയമായിരിക്കുകയാണ്.താൻ റൺസ് നേടുമ്പോൾ ബംഗ്ലാദേശിലെ ആളുകൾ ചില സമയങ്ങളിൽ തന്നെ ഓസ്ട്രേലിയൻ ഇതിഹാസം ഡോൺ ബ്രാഡ്മാനുമായി താരതമ്യപ്പെടുത്താറുണ്ടെന്ന് മുഷ്ഫിഖുർ പറഞ്ഞു. “ബംഗ്ലാദേശിൽ, ഞാൻ സെഞ്ച്വറി നേടുമ്പോൾ ആളുകൾ എന്നെ ബ്രാഡ്മാനുമായി താരതമ്യം ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്, എന്നാൽ ഞാൻ റൺസ് നേടാത്തപ്പോൾ, എനിക്ക് സ്വയം കുഴിയെടുക്കാൻ തോന്നുന്ന തരത്തിൽ അവർ എന്നെ വിമശിക്കുകയും ചെയ്യുന്നു,” മുഷ്ഫിഖുർ റഹീം പറയുന്നു.

“ഞാൻ സീനിയർ കളിക്കാരിൽ ഒരാളാണ്, അതിനാൽ ഇത്തരം വിനരശനങ്ങൾ എന്നെ തളർത്തുന്നില്ല. എന്നാൽ ഇത് ഒരു സംസ്കാരമായി മാറുകയാണ്, അതിനാൽ യുവ കളിക്കാർക്ക് പിന്തുണ ആവശ്യമാണ്. മൈതാനത്തിന് പുറത്ത് ഇത്തരം കാര്യങ്ങൾ കൂടിവന്നാൽ, ഞങ്ങളുടെ ഓൺ ഫീൽഡ് ഡ്യൂട്ടിയെ അത് ബാധിക്കും,” ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ പറഞ്ഞു.

ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ 105 റൺസാണ് മുഷ്ഫിഖർ നേടിയത്. ഇതോടെ 5000 റൺസ് നേടാനായതിന്റെ സന്തോഷവും താരം മറച്ചുവെക്കുന്നില്ല. “5,000 ടെസ്റ്റ് റൺസ് തികയ്ക്കുന്ന ആദ്യ ബംഗ്ലാദേശിയായി മാറിയത് വലിയൊരു വികാരമാണ്. എന്നാൽ, ഞാൻ ഈ നേട്ടം കൈവരിക്കുന്ന അവസാനത്തെ ആളല്ലെന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മുടെ സീനിയർമാർക്കും ജൂനിയർമാർക്കും ഇടയിൽ 8,000 അല്ലെങ്കിൽ 10,000 റൺസ് തികയ്ക്കാൻ കഴിവുള്ള ഒരുപാട് കളിക്കാർ ഉണ്ടാകും,” മുഷ്ഫിഖർ പറഞ്ഞു.

Rate this post