ബൗണ്ടറിലൈനിൽ നൂറ്റാണ്ടിന്റെ ക്യാച്ച് പിറന്നു 😱😱കയ്യടികൾ നേടി യുവ താരം

ഐപിഎൽ 2022-ലെ 61-ാം മത്സരം പുരോഗമിക്കുകയാണ്. പ്ലേഓഫ് സാധ്യതകൾ അസ്തമിച്ച കോൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സും പ്ലേഓഫ് സാധ്യതകൾ സജീവമാക്കാൻ മല്ലിടുന്ന സൺറൈസേഴ്സ് ഹൈദരാബാദുമാണ് പൂനെയിലെ എംസിഎ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുന്നത്. മത്സരത്തിൽ, ടോസ് നേടിയ കെകെആർ ക്യാപ്റ്റൻ ശ്രേയസ് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു.

എന്നാൽ, ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ ഓപ്പണർ വെങ്കിട്ടേഷ് അയ്യരെ (7) നഷ്ടമായത് കെകെആറിന് തിരിച്ചടിയായി. എന്നിരുന്നാലും, മൂന്നാമനായി ക്രീസിലെത്തിയ നിതിഷ് റാണയും (16 പന്തിൽ 26), അജിങ്ക്യ രഹാനെയും (28) മികച്ച രീതിയിൽ ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയി. പക്ഷെ, ഇന്നിംഗ്സിന്റെ 8-ാം ഓവറിൽ എസ്ആർഎച്ച് സ്പീഡ്സ്റ്റർ ഉമ്രാൻ മാലിക് കെകെആർ നിരയിൽ കനത്ത നാശം വിതച്ചു.

ഓവറിലെ മൂന്നാം പന്തിൽ, 16 ബോളിൽ ഒരു ഫോറും 3 സിക്സും ഉൾപ്പടെ 26 റൺസ് നേടിയ നിതിഷ് റാണയെ സ്‌ക്വയർ ലെഗിൽ ഫീൽഡ് ചെയ്തിരുന്ന ശശാങ്ക് സിംഗിന്റെ കൈകളിൽ എത്തിച്ചാണ് ഉമ്രാൻ മാലിക് കെകെആറിന് ആദ്യ പ്രഹരം നൽകിയത്. തുടർന്ന്, അതേ ഓവറിലെ അവസാന ബോളിൽ 24 പന്തിൽ 3 സിക്സ് സഹിതം 28 റൺസ് നേടിയ അജിങ്ക്യ രഹാനെയേയും പുറത്താക്കി ഉമ്രാൻ മാലിക് കെകെആറിന്റെ തകർച്ചക്ക് ആക്കം കൂട്ടി.

എന്നാൽ, രഹാനെയുടെ വിക്കറ്റിൽ ശ്രദ്ധേയമായത്, ശശാങ്ക് സിംഗിന്റെ ക്യാച്ച് എടുക്കാനുള്ള പ്രയത്നമാണ്. ഉമ്രാൻ മാലിക്കിന്റെ ലെങ്ത് ബോൾ, ബാക്ക്ഫുട്ട് കട്ടിംഗിലൂടെ സിക്സ് കണ്ടെത്താൻ ശ്രമിച്ച രഹാനെയെ ബൗണ്ടറി ലൈനിന് സമീപം സാഹസികമായിയാണ്‌ ശശാങ്ക് സിംഗ് ക്യാച്ച് എടുത്തത്. ബോൾ കോൺസെൻട്രേറ്റ് ചെയ്ത് കൈപ്പിടിയിൽ ഒതുക്കിയതിനോടൊപ്പം ഫീൽഡർ, ബൗണ്ടറി വഴങ്ങാതിരിക്കാനും അതീവ ജാഗ്രത പുലർത്തി എന്നതാണ് ശ്രദ്ധേയം.