റബാഡക്കായി കടുത്ത പോരാട്ടം 😱9 കോടിക്ക് മുകളിൽ പോയി ലേലത്തുക

ഐപിൽ മെഗാ താരാലേലത്തിൽ പൊരിഞ്ഞ പോരാട്ടത്തിന് ഒടുവിൽ സൗത്താഫ്രിക്കൻ സ്റ്റാർ പേസർ കഗീസോ റബാഡയെ സ്‌ക്വാഡിലേക്ക് വിളിച്ചെടുത്ത് പഞ്ചാബ് കിങ്‌സ്.റബാഡക്കായി ആദ്യം മുതൽ തന്നെ ഡൽഹി ക്യാപിറ്റൽസും ഗുജറാത്ത് ലയൺസും തമ്മിൽ വാശി നിറഞ്ഞ ലേലം നടന്നെങ്കിലും ഒടുവിൽ 9.25 കോടി രൂപക്കാണ് റബാഡയെ പഞ്ചാബ് കിങ്‌സ് നേടിയത്.

നേരത്തെ അടിസ്ഥന വില രണ്ട് കോടി രൂപയിൽ തുടങ്ങിയ റബാഡ ലേലം വിളി 9 കോടി വരെ എത്തിയപ്പോൾ മറ്റുള്ള ടീമുകൾ പിന്മാറിയതോടെയാണ് പഞ്ചാബ് ടീം ലോക ബെസ്റ്റ് ഒന്നാം നമ്പർ ബൗളറെ സ്‌ക്വാഡിൽ എത്തിച്ചത്.2020ലെ ഐപിഎല്ലിൽ 30 വിക്കറ്റുകൾ വീഴ്ത്തി റെക്കോർഡ് സൃഷ്ടിച്ച റബാഡാ ഐപിഎല്ലിൽ താൻ കളിച്ച മുഴുവൻ സീസണിലും സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്ന ഒരു താരവും കൂടിയാണ്.ഇക്കഴിഞ്ഞ നാല് ഐപിൽ സീസണിൽ താരം ഡൽഹി ക്യാപിറ്റൽസ് ടീമിനായി കളിച്ചു.