അമ്മയുടെ നെഞ്ചിൽ തലച്ചായ്ച്ച് കുഞ്ഞ് സൗഭാഗ്യ; മകളെ താലോലിച്ച് സൗഭാഗ്യയും അർജുനും

ലോകമെമ്പാടും ജനപ്രീതി സമ്പാദിച്ച ഒരു വീഡിയോ മേക്കിംഗ് ആപ്പ് ആയിരുന്നു ടിക് ടോക്ക്. വളരെ രസകരമായ വീഡിയോ ചെയ്ത് ടിക് ടോക്കിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത വ്യക്തിയാണ് സൗഭാഗ്യ വെങ്കിടേഷ്. ടിക് ടോക്കിലെ പ്രധാനമായ അച്ചീവ്മെൻ്റായ ക്രൗൺ അച്ചീവ്മെൻ്റ് നേടിയ ആള് കൂടിയാണ് താരം. പ്രശസ്ത സിനിമാ സീരിയൽ താരം താരാ കല്യാണിൻ്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്.നർത്തകനും നടനുമായ അർജ്ജുൻ സോമശേഖറിനെയാണ് സൗഭാഗ്യ വിവാഹം ചെയ്തത്. ഇപ്പോഴിതാ ഇരുവരുടെയും ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു വാർത്ത താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുകയാണ്. അടുത്ത ദിവസമാണ് ഇവർക്ക് ഒരു കുഞ്ഞ് ജനിച്ചത്. സുദർശന അർജ്ജുൻ ശേഖർ എന്നാണ് താരങ്ങൾ കുഞ്ഞിന് പേരിട്ടത്.

ഗർഭകാല വാർത്തകളൊക്കെയും സൗഭാഗ്യ തൻ്റെ ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ചിരുന്നു. കൂടാതെ ആശുപത്രിയിൽ വെച്ചുള്ള ഗംഭീരമായ ഡാൻസ് വീഡിയോയും പ്രേക്ഷകരെ ഞെട്ടിച്ചതാണ്. സൗഭാഗ്യയുടെ മാറിൽ കിടക്കുന്ന കുഞ്ഞിൻ്റെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. അർജുനും സൗഭാഗ്യയും ചേർന്ന് കുഞ്ഞിനെ താലോലിക്കുന്ന ഈ വീഡിയോ ഇപ്പോൾ തന്നെ ധാരാളം പേർ കണ്ട് കഴിഞ്ഞു. എൻ്റെ വീട് അപ്പുവിൻ്റെയും എന്ന സിനിമയിലെ വാവാവോ വാവേ എന്ന ഗാനത്തിനൊപ്പമാണ് ഇവരുടെ ഈ വീഡിയോ വൈറൽ ആയത്.

സൗഭാഗ്യയുടെയും അർജുൻ്റെയും അമ്മ താരാ കല്യാണിൻ്റെയുമെല്ലാം പോസ്റ്റുകൾ ഇപ്പോൾ സുദർശന എന്ന കൊച്ച് സുന്ദരിയെ പറ്റിയാണ്.സൗഭാഗ്യയും അർജുനും തമ്മിലുള്ള വിവാഹം സോഷ്യൽ മീഡിയയിൽ ആഘോഷമായിരുന്നു. വിവാഹത്തിനും മുൻപും ശേഷവും തങ്ങളുടെ എല്ലാ വിശേഷങ്ങളും താരങ്ങൾ ജനങ്ങളുമായി പങ്ക് വെയ്ക്കുമായിരുന്നു. വിവിധ സിനിമകളിലും സീരിയലിലും തിളങ്ങിയ സുബ ലക്ഷ്മി സൗഭാഗ്യയുടെ മുത്തശിയാണ്. അമ്മയും മകളും മുത്തശ്ശിയും ചേർന്നുള്ള പല വീഡിയോസും ടിക് ടോക്കിൽ വൈറൽ ആയിരുന്നു.