IPL 2022;പുതിയ സീസണിൽ വിങ്ങലായി വോൺ :പ്രഥമ സീസണിലെ കിരീട ജേതാവിനെ മറന്നോ

ക്രിക്കറ്റ്‌ ലോകത്തിന്റെ എല്ലാ ആകാംക്ഷകൾക്കും ഒടുവിൽ ഇന്ത്യൻ പ്രേമിയർ ലീഗ് പതിനഞ്ചാം സീസണിന് തുടക്കം. സീസണിലെ ആദ്യത്തെ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സും കൊൽക്കത്തയും ഏറ്റുമുട്ടുമ്പോൾ പോരാട്ടം തീപാറുമെന്നത് ഉറപ്പ്.

അതേസമയം പതിനഞ്ചാം സീസൺ ഐപിൽ മത്സരങ്ങൾ ആരംഭിക്കുമ്പോൾ എല്ലാവരിലും വൈകാരിക നിമിഷങ്ങൾ സമ്മാനിക്കുന്നത് ഓസ്ട്രേലിയൻ ഇതിഹാസ താരമായ ഷെയ്ൻ വോൺ തന്നെയാണ്. കായിക പ്രേമികളെ എല്ലാം പൂർണ്ണമായി ഞെട്ടിച്ചാണ് ഓസ്ട്രേലിയൻ ഇതിഹാസ ലെഗ് സ്പിന്നർ ഷെയ്ൻ വോൺ തന്റെ ജീവിതത്തിൽ നിന്നും വിട പറഞ്ഞത്. എല്ലാ ആരാധകരിലും ഷോക്കായി മാറിയ ആ വാർത്ത എത്തുമ്പോൾ വിശ്വസിക്കാൻ കഴിയാതെ കായിക ലോകം വിതുമ്പി.

എങ്കിലും ക്രിക്കറ്റ് ലോകത്ത് എല്ലാം അർഥത്തിലും നേടാൻ കഴിയുന്ന എല്ലാം നേട്ടങ്ങളും സ്വന്തമാക്കിയാണ് വോൺ വിടപറയുന്നത് എന്നത് വ്യക്തം.അതിൽ ഏറ്റവും പ്രധാനമാണ് പ്രഥമ ഐപിൽ സീസണിലെ കിരീടനേട്ടം.പ്രഥമ സീസൺ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം കിരീടം നേടിയപ്പോൾ കയ്യടികൾ നേടിയത് സാക്ഷാൽ വോൺ തന്നെ. അധികം എക്സ്പീരിയൻസ് അല്ലാത്ത ഒരു ടീമിനെ കിരീടത്തിലേക്ക് എത്തിച്ചത് വോൺ മെനഞ്ഞ തന്ത്രങ്ങൾ തന്നെ.

പിന്നീട് രാജസ്ഥാൻ റോയൽസ് ടീമിന്റെ അടക്കം പരിശീലകന്റെ കുപ്പായം അണിഞ്ഞ വോൺ ഐപിൽ കരിയറിൽ ആകെ നേടിയത് 57 വിക്കറ്റുകൾ.ഇന്നും എന്നും ഐപിൽ പ്രഥമ സീസൺ കിരീട ജേതാവായ ക്യാപ്റ്റൻ നമ്മളെ എല്ലാം വിടപറഞ്ഞ ഷെയ്ൻ വോൺ തന്നെ.