പുതിയ നായകനുമായി ഒഡീഷയുടെ റോയൽ എൻട്രി :ക്യാപ്റ്റനായി ജെറി😍 ISL

ഫുട്ബോൾ പ്രേമികൾ എല്ലാം അത്യന്തം ആവേശപൂർവ്വം നോക്കികാണുന്നത് ആരാകും ഇത്തവണത്തെ ഐഎസ്‌എൽ കിരീടം നേടുക എന്നതാണ്. ടീമുകൾ എല്ലാം പോരാട്ടം കടുപ്പിക്കുമ്പോൾ ആരാകും ഇത്തവണ കിരീടം നേടുകയെന്നത് പ്രവചിക്കുക അസാധ്യമാണ്. ഈ സീസണിൽ ഭേദപ്പെട്ട പ്രകടനവുമായി കയ്യടികൾ നേടുന്ന ഒഡീഷ എഫ്. സി വീണ്ടും മറ്റൊരു സസ്‌പെൻഡ് തീരുമാനം പ്രഖ്യാപിക്കുകയാണ്.

യുവതാരം ജെറിയെ നായകനാക്കിയാണ് ഒഡീഷ എല്ലാവരെയും ഞെട്ടിച്ചത്. ടീമിന്റെ ക്യാപ്റ്റനായ വിനീത് റായ് അടുത്തിടെ ക്ലബ് വിട്ടതോടെയാണ് ജെറിയെ സീസണിലെ ബാക്കി മത്സരങ്ങൾക്കുള്ള നായകനായി ഒഡീഷ മാനേജ്മെന്റ് നിയമിച്ചത്. അവസാന മത്സരത്തിൽ ഇരട്ട ഗോളുകളുമായി തിളങ്ങിയ ജെറിക്ക് ഈ ക്യാപ്റ്റൻ പദവി ഇരട്ടി നേട്ടമായി മാറി.24കാരനായ താരം ഇക്കഴിഞ്ഞ വാരം തന്നെ ഒഡീഷ ടീമുമായി ദീർഘകാല കരാർ ഒപ്പിട്ടിരുന്നു. താരത്തിന് വളരെ ആരാധക പിന്തുണയും ലഭിക്കാറുണ്ട്.

കഴിഞ്ഞ സീസണിൽ രണ്ട് ഗോളുകൾ അടിച്ചെടുത്ത താരം ക്യാപ്റ്റനായി ഇനി എത്തുമ്പോൾ ടീമിന്റെ കുതിപ്പാണ് ടീം മാനേജ്മെന്റും ആരാധകരും തന്നെ പ്രതീക്ഷിക്കുന്നത്‌.അവസാന മൂന്ന് സീസണിൽ 6 ഗോൾ നേടാനും ജെറിക്ക്‌ കഴിഞ്ഞിട്ടുണ്ട്. കൂടാതെ താരം ബൂട്ടിൽ നിന്നും കൂടുതൽ ഗോളുകൾ പിറക്കുമെന്നാണ് ടീം പ്രതീക്ഷിക്കുന്നത്‌.