ഇതാര് ജഡേജ പുഷ്പയോ 😱മാസ്സ് സെലിബ്രേഷനുമായി ജഡേജ (കാണാം വീഡിയോ )

ശ്രീലങ്കക്ക് എതിരായ ഒന്നാം ടി :20 മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് ലഭിച്ചത് മികച്ച ബാറ്റിംഗ് തുടക്കം. എല്ലാ ബാറ്റ്‌സ്മാന്മാരും അവസരത്തിനോത്ത് ഉയർന്നപ്പോൾ ഇന്ത്യൻ ടീം നേടിയത് 2 വിക്കെറ്റ് മാത്രം നഷ്ടത്തിൽ 199 റൺസ്‌. ഇന്ത്യക്കായി ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവർ അർദ്ധ സെഞ്ച്വറിയോടെ തിളങ്ങി

ഇന്ത്യക്കായി ബാറ്റിംഗ് നിര സമ്മാനിച്ചത് വെടിക്കെട്ട് ബാറ്റിങ് പ്രകടനം.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി ഓപ്പണർമാരായ രോഹിത് ശർമ്മയും (44), ഇഷാൻ കിഷനും 111 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചു. ശേഷം എത്തിയ ശ്രേയസ് അയ്യർ 28 ബോളിൽ 5 ഫോറും 2 സിക്സ് അടക്കം അടിച്ചെടുത്തത് 57 റൺസ്‌. ഇന്ത്യക്കായി ഇഷാൻ കിഷൻ 56 ബോളിൽ 10 ഫോറും 3 സിക്സ് അടക്കം 89 റൺസ്‌ നേടിയാണ് ഹേറ്റേഴ്‌സിനുള്ള മറുപടി നൽകിയത്.

അതേസമയം മലയാളി താരം സഞ്ജുവിന് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചില്ല ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം വളരെ അധികം ഹിറ്റായി മാറുന്നത് ഇന്ത്യൻ ബൗളിംഗ് ഇടയിൽ സ്റ്റാർ ആൾറൗണ്ടർ ജഡേജയുടെ ഒരു വിക്കെറ്റ് സെലിബ്രേഷൻ തന്നെയാണ്. പരിക്കിൽ നിന്നും മുക്തി നേടി മാസങ്ങൾക്ക് ശേഷം ഇന്ത്യൻ ജേഴ്സിയിലേക്ക് തിരികെ എത്തിയ ജഡേജ മനോഹരമായി തന്നെ ബൗൾ ചെയ്തു.

ചണ്ടിമൽ വിക്കെറ്റ് വീഴ്ത്തിയ ശേഷം ജഡേജ പുറത്തെടുത്ത സെലിബ്രേഷൻ താരങ്ങളെ അടക്കം അമ്പരപ്പിച്ചു. അല്ലു അർജുൻ ചിത്രമായ പുഷ്പയിലെ പ്രസിദ്ധമായ സെലിബ്രേഷനാണ് ജഡേജ പുറത്തെടുത്തത്. ജഡേജ ഈ ഒരു വിക്കെറ്റ് സെലിബ്രേഷൻ നായകനായ രോഹിത് ശർമ്മയും ചിരിച്ചുകൊണ്ടാണ് സ്വീകരിച്ചത്