
സസ്പെൻസ്… ഷോക്ക് ട്വിസ്റ്റ് 😳😳😳സൂപ്പർ ജയവുമായി ഡൽഹി.. പോയിന്റ് ടേബിളിൽ ട്വിസ്റ്റ്
ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്സിന് പരാജയം. വളരെ നിർണായകമായ മത്സരത്തിൽ 15 റൺസിന്റെ പരാജയമാണ് പഞ്ചാബ് കിങ്സ് നേരിട്ടത്. മത്സരത്തിൽ ഡൽഹിക്കായി മുൻനിര ബാറ്റർമാർ നിറഞ്ഞാടുകയായിരുന്നു. റൈലി റൂസോയും ഡേവിഡ് വാർണറും പൃഥ്വി ഷായും മത്സരത്തിൽ തകർത്താടിയപ്പോൾ ഡൽഹി അനായാസം വിജയത്തിൽ എത്തുകയായിരുന്നു. ഡൽഹിയുടെ മത്സരത്തിലെ വിജയം പഞ്ചാബിന്റെ പ്ലേയോഫ് സാധ്യതകളെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ഇനി ഭാഗ്യത്തിന്റെ അകമ്പടി ഉണ്ടെങ്കിൽ മാത്രമേ പഞ്ചാബിന് പ്ലേയോഫിൽ സ്ഥാനം ഉറപ്പിക്കാൻ സാധിക്കു.
ടോസ് നേടിയ പഞ്ചാബ് മത്സരത്തിൽ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനം തന്നെയാണ് ഡൽഹി തങ്ങളുടെ ആദ്യ ഇന്നിങ്സിൽ കാഴ്ചവെച്ചത്. നായകൻ ഡേവിഡ് വാർണറും പൃഥ്വി ഷായുമായിരുന്നു ആദ്യ ഓവറുകളിൽ ആക്രമണം അഴിച്ചുവിട്ടത്. വാർണർ മത്സരത്തിൽ 31 പന്തുകളിൽ 46 റൺസ് നേടിയപ്പോൾ, ഷാ 38 പന്തുകളിൽ 54 റൺസാണ് നേടിയത്. ശേഷം മൂന്നാമനായി ക്രീസിലെത്തിയ റൈലി റൂസോ ഡൽഹിക്കായി ആക്രമണം അഴിച്ചുവിട്ടു. 37 പന്തുകളിൽ 82 റൺസ് ആയിരുന്നു റൂസോയുടെ സമ്പാദ്യം. ഇന്നിംഗ്സിൽ ആറു ബൗണ്ടറികളും 6 സിക്സറുകളും ഉൾപ്പെട്ടു. ഒപ്പം അവസാന ഓവറുകളിൽ ഫിൽ സോൾട്ടും 14 പന്തുകളിൽ 26 റൺസുമായി നിറഞ്ഞുനിന്നതോടെ ഡൽഹിയുടെ സ്കോർ 213 റൺസിൽ എത്തുകയായിരുന്നു.
What a fightback by Livingstone, Punjab Kings was down & out then he smashed 94 runs from 48 balls.
A knock to remember in IPL 2023. pic.twitter.com/7UmxIqKLNI
— Johns. (@CricCrazyJohns) May 17, 2023
മറുപടി ബാറ്റിംഗിൽ ശിഖർ ധവാന്റെ വിക്കറ്റ് പഞ്ചാബിന് തുടക്കത്തിൽ തന്നെ പഞ്ചാബിന് നഷ്ടമായി. ശേഷം പ്രഭുസിംറാനും അധർവാ തൈടെയും ചേർന്ന് പഞ്ചാബിന്റെ സ്കോർ പതുക്കെ ചലിപ്പിക്കുകയായിരുന്നു. പ്രഭസിമ്രാൻ മത്സരത്തിൽ 19 പന്തുകളിൽ 22 റൺസാണ് നേടിയത്. അധർവ തൈടെ(55) പവർപ്ലേ ഓവറുകളിൽ നിറഞ്ഞാടി. ശേഷം നാലാമനായി ക്രീസിലെത്തിയ ലിയാം ലിവിങ്സ്റ്റണും പഞ്ചാബിനായി സർവ്വശക്തിയുമെടുത്ത് പൊരുതുകയായിരുന്നു.
പഞ്ചാബിന്റെ മറ്റു മധ്യനിര ബാറ്റർമാർ പരാജയമായപ്പോൾ ലിവിങ്സ്റ്റൺ ഒറ്റക്കൈയിൽ പഞ്ചാബിനെ തോളിൽ എടുത്ത് നീങ്ങി. അവസാന നാല് ഓവറുകളിൽ വലിയ വിജയലക്ഷ്യം തന്നെയായിരുന്നു പഞ്ചാബിന് മുൻപിലുണ്ടായിരുന്നത്. എന്നാൽ എല്ലാ ബോളർമാരെയും തലങ്ങും വിലങ്ങും പായിച്ച ലിവിങ്സൺ പഞ്ചാബിനെ സ്വപ്നം കാണിച്ചു. എന്നാൽ അവസാന രണ്ട് ഓവറുകളിൽ ഡൽഹി ക്യാപിറ്റൽസ് ബോളർമാർ വമ്പൻ തിരിച്ചുവരവ് തന്നെ നടത്തി. ഇതോടെ മത്സരത്തിൽ പഞ്ചാബ് പരാജയം ഏറ്റുവാങ്ങുകയായിരുന്നു. മത്സരത്തിൽ ലിവിങ്സ്റ്റൺ 48 പന്തുകളിൽ 94 റൺസ് ആണ് നേടിയത്.
IPL 2023 POINTS TABLE.
THIS IS JUST CRAZY, WHAT AN END WE ARE GOING TO HAVE. pic.twitter.com/Atqv9tcAtt
— Johns. (@CricCrazyJohns) May 17, 2023