ഡൽഹിയെ വീഴ്ത്തി പഞ്ചാബ്.. പോയിന്റ്സിൽ സഞ്ജു റോയൽസ് ഒപ്പം..ട്വിസ്റ്റിൽ ഞെട്ടി മലയാളി ഫാൻസ്‌

ഐപിൽ പതിനാറാം സീസണിൽ വീണ്ടും പോയിന്റ് ടേബിൾ ക്ലാഷ്. ഇന്ന് നടന്ന നിർണായക മാച്ചിൽ ഡൽഹി ക്യാപിറ്റൽസ് ടീമിനെ 31 റൺസിന് വീഴ്ത്തി പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കി പഞ്ചാബ് കിംങ്സ്. ഈ തോൽവി പിന്നാലെ ഈ സീസൺ ഐപിഎല്ലിൽ ഡൽഹി ടീം പ്രതീക്ഷകൾ അവസാനിച്ചു.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് ടീം 167 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിൽ ഡൽഹി ടീമിന് നേടാൻ കഴിഞ്ഞത് 8 വിക്കെറ്റ് നഷ്ടത്തിൽ 136 റൺസ് മാത്രം. തുടക്കത്തിൽ മനോഹരമായ തുടക്കം ലഭിച്ച ശേഷമാണ് ഡൽഹി ക്യാപിറ്റൽസ് ടീം തോൽവി ഇരന്ന് വാങ്ങിയത്. ഡൽഹി ടീമിനായി ക്യാപ്റ്റൻ ഡേവിഡ് വാർണർ അർഥ സെഞ്ച്വറിയുമായി പോരാടി എങ്കിലും പഞ്ചാബ് ടീമിന്റെ 31 റൺസ് തടയാൻ കഴിഞ്ഞില്ല.

ഡൽഹി ക്യാപിറ്റൽസിനെതിരായ ഐപിഎൽ മത്സരത്തിൽ പഞ്ചാബ് കിംഗ്സ് ഓപ്പണർ പ്രഭ്സിമ്രാൻ സിംഗിന് സെഞ്ച്വറി.നാലാം വിക്കറ്റിൽ പ്രഭ്സിമ്രാൻ സിംഗും സാം കറനും ചേർന്ന് 72 റൺസിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. ഒടുവിൽ, സാം കറനെ പുറത്താക്കി പ്രവീൺ ഡ്യൂബെ ആണ് ഈ കൂട്ടുകെട്ട് തകർത്തത്. ശേഷം എത്തിയ, ഹർപ്രീത് ബ്രാർ (2), ഷാറൂഖ് ഖാൻ എന്നിവർക്കൊന്നും വലിയ സംഭാവന നൽകാൻ ആയില്ലെങ്കിലും, പ്രഭ്സിമ്രാൻ സിംഗിന്റെ സെഞ്ച്വറി പ്രകടനം പഞ്ചാബിന് തുണയായി.65 പന്തിൽ 10 ഫോറും 6 സിക്സും സഹിതം 158.46 സ്ട്രൈക്ക് റേറ്റോടെ 103 റൺസ് ആണ് പ്രഭ്സിമ്രാൻ സിംഗ് സ്കോർ ചെയ്തത്.

ജയം പിന്നാലെ പോയിന്റ് ടേബിളിൽ 12 പോയിന്റ് നേടിയ പഞ്ചാബ് കിങ്‌സ് ടീം ആറാം സ്ഥാനത്തേക്ക് എത്തി.12 പോയിന്റ് ഉള്ള സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീം ഉയർന്ന നെറ്റ് റൺ റേറ്റ് അടിസ്ഥാനത്തിൽ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തിൽ ഉണ്ട്.

 

3.5/5 - (2 votes)