
IPL 2022;ബാംഗ്ലൂരിനെ ഒടിവെച്ച് സ്മിത്ത് :പഞ്ചാബ് കിങ്സിന് സൂപ്പർ ജയം
ഐപിൽ പതിനഞ്ചാം സീസണിലെ ആദ്യത്തെ മത്സരത്തിൽ തോൽവി വഴങ്ങി ബാംഗ്ലൂർ ടീം. പുത്തൻ നായകന്റെ കീഴിൽ പുതിയ ടീമുമായി എത്തിയ ബാംഗ്ലൂരിനെ 5 വിക്കറ്റിനാണ് പഞ്ചാബ് കിങ്‌സ് വീഴ്ത്തിയത്.രണ്ട് ടീമുകളും 200 റൺസിന് മുകളിൽ അടിച്ചെടുത്ത മത്സരത്തിൽ റെക്കോർഡ് റൺസ് ചേസുമായിട്ടാണ് പഞ്ചാബ് കിങ്‌സ് ടീം ജയം പിടിച്ചെടുത്തത്.
ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ബാംഗ്ലൂർ ടീം രണ്ട് വിക്കറ്റുകൾ മാത്രം നഷ്ടത്തിൽ 205 റൺസ് അടിച്ചെടുത്തപ്പോൾ പഞ്ചാബ് കിങ്‌സ് വിജയലക്ഷ്യം പത്തൊൻപതാം ഓവറിൽ മറികടന്നു. പഞ്ചാബ് കിങ്‌സ് ടീമിനായി നായകനായ മായങ്ക് അഗർവാൾ (32 റൺസ് ), ശിഖർ ധവാൻ (43 റൺസ് ), രാജപക്സേ (43 റൺസ് )എന്നിവർ തിളങ്ങിയപ്പോൾ അവസാന ഓവറുകളിൽ ഷാരൂഖ് ഖാൻ (24 റൺസ് ) ഒടിയൻ സ്മിത്ത് (25 റൺസ് *) എന്നിവർ പ്രകടനം പഞ്ചാബ് കിങ്സിന് ജയം ഒരുക്കി.

അവസാന ഓവറുകളിൽ ബാംഗ്ലൂർ ടീം ജയം ഉറപ്പിച്ചിരുന്ന സമയത്താണ് വെടിക്കെട്ട് ബാറ്റിംഗുമായി ഒടിയൻ സ്മിത്ത് എത്തിയത്. വെറും 8 ബോളിൽ മൂന്ന് സിക്സ് അടക്കം വെസ്റ്റ് ഇൻഡീസ് താരം ടീമിന് ജയം നൽകി.ബാംഗ്ലൂർ ടീമിന്റെ മോശം ബൗളിംഗ് പ്രകടനവും പഞ്ചാബ് കിങ്‌സ് ബൗളിങ്ങിൽ ശ്രദ്ധേയമായി.20ൽ അധികം റൺസ് ബാംഗ്ലൂർ ബൗളർമാർ എക്സ്ട്രയായി നൽകിയപ്പോൾ ബാറ്റിങ്ങിൽ സമ്മർദ്ദം നേരിടാൻ പഞ്ചാബ് കിങ്‌സ് ടീമിന് സാധിച്ചു.

അതേസമയം നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ ടീമിനായി നായകൻ ഫാഫ് ഡൂപ്ലസ്സിസ് 88 റൺസും വിരാട് കോഹ്ലി 41 റൺസും തിളങ്ങിയപ്പോൾ അവസാന ഓവറുകളിൽ ദിനേശ് കാർത്തിക്ക് വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് ബാംഗ്ലൂർ ടോട്ടൽ 200 കടത്തിയത്.14 ബോളിൽ മൂന്ന് സിക്സും മൂന്ന് ഫോറും അടക്കമാണ് ദിനേശ് കാർത്തിക്ക് 32 റൺസ് അടിച്ചെടുത്തത്.