അയാൾ പഞ്ചാബിന്റെ വിശ്വസ്ഥൻ 😱😱അയാളെ പുകഴ്ത്താൻ ആരും ഇല്ല | IPL 2022

എഴുത്ത് :പ്രണവ് തെക്കേടത്ത്;ഐപിൽ കഴിഞ്ഞ 3 വർഷമായി ഡെത് ഓവറുകളിൽ അർഷ്‌ദീപ് പുലർത്തുന്ന മികവിനുള്ള അംഗീകാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെയാവും ഉത്തരം ,തന്റെ ജോലി വൃത്തിക്ക് ചെയ്തുപോവുന്ന ഐപിൽ ലെ തന്നെ മികച്ചൊരു ക്ലോസിങ് ബൗളർ

ഗുജറാത്തിനെതിരെ തോൽവി വഴങ്ങുമ്പോഴും മത്സരം അവസാന ഓവർ വരെ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ലെഫ്‌റ് ആം പേസർ ഹാർദിക്കിനെ പോലുള്ള ഒരു ഹാർഡ് ഹിറ്ററെ ഡെത് ഓവേഴ്സിൽ നോർമൽ യോർക്കറുകളും വൈഡ് യോർക്കറും അപ്രതീക്ഷിതമായ ഷോട് ബോളിലും തളച്ചിട്ട രംഗങ്ങൾ

ഇന്നലെ മുംബൈക്കെതിരെ 3 ഓവറിൽ 33 റൺസ് വേണ്ട സാഹചര്യത്തിൽ സുര്യയെന്ന ഇൻഫോം ബാറ്ററെ വീണ്ടും അയാൾ പിടിച്ചു കെട്ടി എതിർ ടീമിന് നൽകുന്നത് ആ ഓവറിൽ 5 റൻസുകളാണ് 200 റൺസിന്റെ ചെയ്‌സ് നടക്കുന്ന മാച്ചിൽ 4 ഓവറിൽ 29 റൺസ് മാത്രം വഴങ്ങുന്നൊരു ഉജ്ജ്വല സ്പെൽ

ഒരു സീസണിലെ മികവ്‌ മറ്റു സീസണിലേക്കും തുടരുമ്പോൾ ആ ഡെത് ഓവേഴ്സിൽ അയാൾ കാണിക്കുന്ന composure ഓരോ കളി പിന്നിടുമ്പോഴും സ്ഥിരപ്പെടുമ്പോൾ ഭാവിയിൽ അയാൾ ദേശീയ ജേഴ്സിയിൽ ഇന്ത്യൻ ടീമിനൊരു മുതൽക്കൂട്ടാവുമെന്ന് ഉറപ്പാണ് .

Rate this post