13 ഫോർ സെഞ്ച്വറി വെടികെട്ട് പൂജാര!! 47 മാസങ്ങൾ ശേഷം സെഞ്ച്വറി നേട്ടവുമായി പൂജാര

ബംഗ്ലാദേശ് എതിരായ ടെസ്റ്റ്‌ പരമ്പരയിലെ ഒന്നാമത്തെ മാച്ചിൽ സർവ്വ ആധിപത്യം തുടർന്ന് ഇന്ത്യൻ ടീം. ഒന്നാം ഇന്നിങ്സിൽ ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും എതിരാളികളെ തകർത്ത ഇന്ത്യൻ ടീം മൂന്നാം ദിനം രണ്ടാം ഇന്നിങ്സിലും ഈ മികവ് ആവർത്തിക്കുന്നതാണ് കാണാൻ കഴിഞ്ഞത്. മൂന്നാം ദിനം ശുഭ്മാൻ ഗിൽ, പൂജാര എന്നിവർ സെഞ്ച്വറിയാണ് ഏറ്റവും ശ്രദ്ധേയമായത്.

ഒന്നാം ഇന്നിങ്സിൽ മൂന്നാമത്തെ ദിനം ബംഗ്ലാദേശ് ടീമിനെ റൺസിൽ ആൾ ഔട്ട്‌ ആക്കിയ ഇന്ത്യൻ സംഘം രണ്ടാം ഇന്നിങ്സിൽ വെടികെട്ട് ബാറ്റിംഗ് പ്രകടനവുമായി മുന്നേറുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.ഒന്നാം ഇന്നിങ്സിൽ 150 റൺസിൽ ബംഗ്ലാദേശ് ടീം പുറത്തായപോൾ രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ ടീം 2 വിക്കെറ്റ് മാത്രം നഷ്ടത്തിൽ 258 റൺസ് എന്നുള്ള ടോട്ടലിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്തു.

ഇതോടെ ടീം ഇന്ത്യക്ക് 512 റൺസിന്റെ വൻ ലീഡ് നേടാൻ കഴിഞ്ഞു. ഇന്ത്യക്ക് വേണ്ടി ഗിൽ 110 റൺസ് നേടിയപ്പോൾ എല്ലാവരെയും ഞെട്ടിച്ചത് പൂജാരയാണ്.പതിവ് ശൈലി നിന്നും വ്യത്യസ്തമായി അറ്റാക്കിങ് ബാറ്റിംഗ് കാഴ്ചവെച്ച് സിക്സും ഫോർ അടക്കം പായിച്ച പൂജാര വെറും 130 ബോളിൽ 13 ഫോർ അടക്കമാണ് 102 റൺസ് നേടിയത്.പൂജാര സെഞ്ച്വറി അടിച്ച പിന്നാലെ ഇന്ത്യൻ ടീം രണ്ടാം ഇന്നിങ്സ് ഡിക്ലയയർ ചെയ്തു.

നേരത്തെ ഒന്നാം ഇന്നി‌സിൽ 5 ബാക്കി ബംഗ്ലാദേശ് വിക്കറ്റുകൾ വീഴ്ത്തിയ കുൽദീപ് യാദവാണ് കയ്യടികൾ നേടിയത്. ഗിൽ തന്റെ ടെസ്റ്റ്‌ കരിയറിലെ ആദ്യത്തെ സെഞ്ച്വറി നേട്ടമാണ് കരസ്ഥമാക്കിയത്.

Rate this post