20 ഫോർ 5 സിക്സ് 174 റൺസ്‌!! ഞെട്ടിക്കുന്ന ഇന്നിങ്സുമായി പൂജാര

വീണ്ടും വീണ്ടും ക്രിക്കറ്റ്‌ ലോകത്തെ ഞെട്ടിച്ചു ചെതേശ്വർ പൂജാര.റോയൽ ലണ്ടൻസ് കപ്പിൽ നിലവിൽ സസസ്സ് ടീമിനായി കളിക്കുന്ന പൂജാര മറ്റൊരു സെഞ്ച്വറി നേടിയാണ് ചരിത്രം സൃഷ്ടിക്കുന്നത്.ഇന്ന് നടന്ന റോയല്‍ ലണ്ടന്‍ കപ്പിലെ മാച്ചിൽ തുടര്‍ച്ചയായ രണ്ടാമത്തെ സെഞ്ചുറി നേടി സസെക്സിന്‍റെ ക്യാപ്റ്റനും ഇന്ത്യന്‍ ടെസ്റ്റ്‌ ടീമിലെ സീനിയര്‍ താരവുമായ ചേത്വേശര്‍ പൂജാര കയ്യടികൾ നേടിയത്.

വെറും 131 പന്തില്‍ 20 ഫോറും 5 സിക്സും അടക്കം 174 റണ്‍സാണ് പൂജാര അടിച്ചെടുത്തത് . ലിസ്റ്റ് എ കരിയറിലെ ഒരു സസെക്സ് താരത്തിന്‍റെ തന്നെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോർ നേടി അപൂർവ്വ റെക്കോർഡും സ്വന്തമാക്കിയാണ് പൂജാര മടങ്ങിയത്.ബാറ്റിംഗ് ആരംഭിച്ച സസെക്സ്ടീം 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 378 റൺസ്‌ നേടിയപ്പോൾ മനോഹരമായ ഷോട്ടുകൾ അടക്കം പൂജാര തന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സ് നേടിയത്. 2 വിക്കെറ്റ് നഷ്ടത്തിൽ 9 റൺസ്‌ എന്നുള്ള നിലയില്‍ തകർന്ന ടീമിനെയാണ് പൂജാരയുടെ സെഞ്ചുറി കരുത്തില്‍ മികച്ച സ്കോറിൽ എത്തിച്ചത്.

നേരത്തെ വെറും 103 പന്തില്‍ സെഞ്ചുറിയിലേക്ക് എത്തിയ പൂജാര പിന്നീട് യഥാർത്ഥ വെടിക്കെട്ട് കാഴ്ചവെച്ചു.ശേഷം 20 ബോളുകളിൽ അടക്കം താരം അതിവേഗം 50 റൺസ്‌ പായിച്ചു.കഴിഞ്ഞ ദിവസം മറ്റൊരു വെടിക്കെട്ട് ഇന്നിങ്‌സും പൂജാര ബാറ്റിൽ നിന്ന് പിറന്നിരുന്നു.