അയ്യോ സിക്സ് അല്ലേ അത്‌ 😱😱സിക്സ് അടിച്ച് പൂജാര : കണ്ണുതള്ളി ഇംഗ്ലീഷ് കാണികൾ

കഴിഞ്ഞ 12 മാസത്തെ മോശം ബാറ്റിംഗ് പ്രകടനത്തെത്തുടർന്ന് ഈ വർഷം ആദ്യം ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ഹോം പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ നിന്ന് സീനിയർ ബാറ്റർ ചേതേശ്വർ പൂജാരയെ ഒഴിവാക്കിയിരുന്നു. തുടർന്ന്, ആഭ്യന്തര ക്രിക്കറ്റിലേക്ക് മാറിയെങ്കിലും ഗ്രൂപ്പ് ഘട്ടത്തിൽ പരാജയപ്പെട്ട സൗരാഷ്ട്ര അവരുടെ കിരീടം നിലനിർത്തുന്നതിൽ പരാജയപ്പെട്ടതിനാൽ, അത് പൂജാരക്ക് മറക്കാനാവാത്ത ഒരു രഞ്ജി ട്രോഫി ഓർമ്മയായി.

അതിന് ശേഷം, ഇന്ത്യയുടെ ടെസ്റ്റ്‌ സ്പെഷ്യലിസ്റ്റ് ബാറ്റർ കൗണ്ടി ചാമ്പ്യൻഷിപ്പിലേക്ക് ചേക്കേറി. കൗണ്ടി സീസണിൽ മുഴുവനായും ലഭ്യമാവും എന്ന പൂജാരയുടെ നീക്കമാണ് അദ്ദേഹത്തിന് അനുകൂലമായി പ്രവർത്തിച്ചത്. നടന്നുകൊണ്ടിരിക്കുന്ന 2022 കൗണ്ടി ചാമ്പ്യൻഷിപ്പിൽ ചേതേശ്വർ പൂജാര മികച്ച ഫോമിലാണ്. കളിച്ച 5 ഇന്നിംഗ്സുകളിൽ രണ്ട് ഡബിൾ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും 34-കാരനായ പൂജാര നേടി.

കഴിഞ്ഞ ദിവസം, ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ആധുനിക ഫാസ്റ്റ് ബൗളർമാരിൽ ഒരാളായ ഷഹീൻ അഫ്രീദിക്കെതിരെ ഒരു തകർപ്പൻ സിക്സ് പറത്തിയ ഗുജറാത്ത് ക്രിക്കറ്റ് താരം വീണ്ടും വാർത്തകളിൽ ഇടം നേടി. സസെക്സും മിഡിൽസെക്സും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിനിടെയാണ് ഇത് സംഭവിച്ചത്. ആദ്യ ഇന്നിംഗ്‌സിൽ 16 റൺസാണ് സീനിയർ താരം നേടിയത്. എന്നാൽ, രണ്ടാം ഇന്നിംഗ്‌സിൽ 6/2 എന്ന നിലയിലേക്ക് ടീം തകർന്ന് നിൽക്കുമ്പോൾ, ടോം അൽസോപ്പിനൊപ്പം മൂന്നാം വിക്കറ്റിൽ 68 റൺസിന്റെ കൂട്ടുകെട്ടാണ് അദ്ദേഹം സ്ഥാപിച്ചത്.

രണ്ടാം ഇന്നിംഗ്‌സിലെ, മൂന്നാമത്തെ ഓവറിലെ മൂന്നാമത്തെ പന്തിൽ, സ്പീഡ്സ്റ്റർ ഷഹീൻ അഫ്രീദി ബാറ്ററെ ചാർജുചെയ്യുകയും ഓഫ് സ്റ്റമ്പിന് പുറത്ത് ഒരു ഷോർട്ട് ഡെലിവറി ബൗൾ ചെയ്യുകയും ചെയ്തു. അതിനെ, ഒരു അപ്പർകട്ടിലൂടെ പന്ത് ഓഫ് സൈഡ് ബൗണ്ടറിക്ക് മുകളിലൂടെ സ്റ്റാൻഡിലേക്ക് സിക്സർ പറത്തി പൂജാര പ്രത്യാക്രമണം നടത്തി. മൂന്ന് മത്സരങ്ങളിൽ നിന്ന് 132.75 ശരാശരിയിൽ 531 റൺസ് ചേതേശ്വർ പൂജാര നേടിയിട്ടുണ്ട്.