ബോളും ചെയ്ത് പൂജാര😱😱ഇനി ആൾറൗണ്ടർ പൂജാര 2.0

ഇന്ത്യൻ ടെസ്റ്റ്‌ ടീമിന്റെ ഏറ്റവും നിർണായക ഭാഗമാണ് ചെതേശ്വർ പൂജാര. അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്നെ ടോപ് ബാറ്റ്‌സ്മാന്മാരിൽ ഒരാളായ പൂജാര ഇംഗ്ലണ്ട് എതിരായ അവസാന ടെസ്റ്റിൽ അർഥ സെഞ്ച്വറി നേടിയിരുന്നു. നിലവിൽ കൗണ്ടി ക്രിക്കറ്റ്‌ ഭാഗമായി കളിക്കുന്ന പൂജാര ഇപ്പോൾ ബൗളിംഗ് ചെയ്യുന്നതാണ് കാണാൻ കഴിയുന്നത്.

താരം ഈ ബൗളിംഗ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ അടക്കം തരംഗമായി മാറുന്നത്.നേരത്തെ മോശം ബാറ്റിങ് ഫോമിനെ തുടർന്ന് വളരെ അധികം വിമർശനം കേട്ട പൂജാര ഒരുവേള ഇന്ത്യൻ ടെസ്റ്റ്‌ ടീമിൽ നിന്നും അടക്കം പുറത്തായേക്കും എന്നുള്ള വാർത്തകൾ അടക്കം വന്നിരുന്നു. എന്നാൽ കൗണ്ടി ക്രിക്കറ്റിൽ അടക്കം മികച്ച പ്രകടനവുമായി തിളങ്ങിയ പൂജാര വീണ്ടും ടെസ്റ്റ്‌ സ്‌ക്വാഡിൽ നമ്പർ മൂന്നിലേക്ക് എത്തി

കൗണ്ടി ക്രിക്കറ്റിൽ ഇന്ത്യൻ സ്റ്റാർ ക്രിക്കറ്റ്‌ ബാറ്റ്‌സ്മാൻ കൂടിയായ ചേതേശ്വർ പൂജാര സസെക്‌സിന്റെ ലെഗ് സ്പിന്നറായി മാറി. താരം ലെസ്റ്റർഷെയറിനെതിരെ മത്സരത്തിൽ ഒരു ലെഗ് സ്പിൻ ബൗളർ റോളിലാണ് എത്തിയത്. ഒരു ഓവർ എറിഞ്ഞ പൂജാര മികച്ച രീതിയിൽ ബൗളിംഗ് ചെയ്തു നിലവിൽ കൗണ്ടി ക്രിക്കറ്റ് ഭാഗമായി കളിക്കുന്ന പൂജാര ഇനിയും ഇംഗ്ലണ്ടിൽ കളിക്കുമെന്നാണ് സൂചന.

പൂജാര ഇനി ഓഗസ്റ്റിൽ നടക്കാനിരിക്കുന്ന റോയൽ ലണ്ടൻ ഏകദിന കപ്പിലും കളിക്കാനാണ് പ്ലാൻ.ഇന്ത്യൻ ടീമിന്റെ അടുത്ത ടെസ്റ്റ്‌ പരമ്പര ബംഗ്ലാദേശ് എതിരെയാണ്. ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഭാഗമായി ഇന്ത്യൻ ടീം ഓസ്ട്രേലിയക്ക്‌ എതിരായും ടെസ്റ്റ്‌ പരമ്പര കളിക്കും.