അവിടെ വിക്കെറ്റ് വീഴുന്നു ഇവിടെ പ്രൊപ്പോസൽ 😳😳വൈറൽ രംഗങ്ങൾ കാണാം!!വീഡിയോ

ടി20 ലോകകപ്പിലെ രണ്ടാം മത്സരത്തിലും ടീം ഇന്ത്യ വിജയം നേടി. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ നെതർലൻഡ്സിനെ 56 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് നേടിയപ്പോൾ, മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നെതർലൻഡ്സിന് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 123 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.

മത്സരത്തിൽ ഇന്ത്യക്കായി ക്യാപ്റ്റൻ രോഹിത് ശർമ (53), വിരാട് കോഹ്‌ലി (62), സൂര്യകുമാർ യാദവ് (51) എന്നിവർ അർദ്ധ സെഞ്ച്വറി പ്രകടനം നടത്തി. ടിം പ്രിംഗിൾ (20) ആണ് നെതർലൻഡ്സിന്റെ ടോപ് സ്കോറർ. മത്സരത്തിൽ ഇന്ത്യക്കായി, ഭൂവനേശ്വർ കുമാർ, അർഷദീപ് സിംഗ്, അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.

ഇന്ത്യയുടെ ബാറ്റിംഗ് ഇന്നിംഗ്സിനിടെ, സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ മത്സരം വീക്ഷിക്കാൻ എത്തിയ കാണികൾക്കിടയിൽ ഒരു കൗതുകകരമായ സംഭവം നടന്നു. ഇന്നിംഗ്സിന്റെ 7-ാം ഓവർ പുരോഗമിക്കുന്നതിനിടയിലാണ് ക്യാമറ കണ്ണുകൾ ആ കാഴ്ച ഒപ്പിയെടുത്തത്. ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ സ്റ്റാൻഡിൽ, ലോകകപ്പ് മത്സരത്തിനിടെ ഒരു പ്രണയ സാക്ഷാത്കാരമാണ് നടന്നത്.

മത്സരത്തിനിടെ, ഒരു യുവാവ് അവിടെ ഉണ്ടായിരുന്ന ഒരു പെൺകുട്ടിയെ പ്രൊപ്പോസ് ചെയ്യുകയായിരുന്നു. തന്റെ കൈവശമുള്ള മോതിരം പെൺകുട്ടിക്ക് കൈമാറുകയും, പെൺകുട്ടി അത് സ്വീകരിക്കുകയും ചെയ്തു. ആ നിമിഷത്തിന് ശേഷം ഇരുവരും കെട്ടിപ്പിടിക്കുന്ന ദൃശ്യങ്ങളും ക്യാമറ കണ്ണുകൾ പകർത്തിയെടുത്തു. ഇന്ത്യയുടെ നെതർലൻഡ്സിനെതിരായ ലോകകപ്പ് മത്സരത്തിലെ വിജയത്തോളം മധുരമുള്ള കാഴ്ചയായിരുന്നു ഇതും