രാജകുമാരിയെ പോലെ ബ്ലൂ അനാർക്കലിയിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയി പ്രിയ വാരിയർ |Priya Warrior New Photoshoot

Priya Warrior New Photoshoot Malayalam : ഒന്ന് കണ്ണിറുക്കി തുറന്ന് മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ ആളാണ് പ്രിയ പ്രകാശ് വാര്യര്‍. ഒമര്‍ ലുലുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു അഡാര്‍ ലൗ എന്ന സിനിമയിലെ ഗാനരംഗമാണ് താരത്തെ വളരെ പെട്ടന്ന് പ്രശസ്തയാക്കിയത്. സമൂഹ മാധ്യമങ്ങളിൽ ഏറ്റവും ശ്രദ്ധേയമായിരുന്ന താരം സിനിമയിലേക്ക് എത്തുന്നത് തികച്ചും ആകസ്മികമായാണ്. നിരവധി ഹ്രസ്വ ചിത്രങ്ങളിലും കൂടാതെ

ആൽബങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം നിരവധി ഫോട്ടോ ഷൂട്ടുകളും നടത്തുന്നുണ്ട്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് പ്രിയയുടെ പുതിയ ചിത്രമാണ്. താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഈ ചിത്രം പങ്കുവെച്ചത്. സ്കൈ ബ്ലൂ അനാർക്കലിയിൽ രാജകുമാരിയെ പോലെ എത്തിയ പ്രിയയുടെ ചിത്രങ്ങൾ ആരാധകർ

ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ. വളരെ കുറഞ്ഞ ആഭരങ്ങൾ മാത്രമാണ് ഫോട്ടോ ഷൂട്ടിന് ഉപയോഗിച്ചത്. അമ്മു വർഗീസിന്റെ സ്റ്റൈലിങ്ങും ഷെരീൻ ഷഹാനയുടെ ഔട്ട്‌ ഫിറ്റിലുമെത്തിയപ്പോൾ പ്രിയ കൂടുതൽ മനോഹരമായി മാറി. പ്രിയയുടെ ഈ ഫോട്ടോ ഷൂട്ടിൽ ചിത്രങ്ങൾ എടുത്തിരിക്കുന്നത് ഫോട്ടോഗ്രാഫർ അനന്ദു കൈപ്പള്ളി ആണ്. മികച്ച ഗായികയും ഡാൻസറും ആയ പ്രിയ യുട്യൂബിൽ തന്റെ ആദ്യ ചിത്രത്തിലെ ഗാനത്തിലൂടെയാണ് പ്രശസ്തിയിൽ എത്തിയത്. ഈ ചിത്രത്തിലെ ഗാനം

പുറത്തിറങ്ങിയതോടെ ഒരൊറ്റ ദിവസം കൊണ്ട് ഏറ്റവും അധികം ഫോള്ളോവേഴ്സിനെ കിട്ടിയതിൽ മൂന്നാം സ്ഥലത്താണ് താരം. ഈ റെക്കോർഡിൽ ടെലിവിഷന്‍ താരമായ കെയിന്‍ ജെന്നറും ഫുട്‌ബോള്‍ താരമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ആണ് പ്രിയക്ക് മുന്നിലുള്ളത്. സമൂഹ മാധ്യമങ്ങളിലൂടെ വസ്ത്ര ധാരണത്തിന്റെ പേരിലും ബോൾഡ് ഫോട്ടോ ഷൂട്ടുകൾക്കും എതിരെ താരം നിരന്തരം നേരിടുന്ന സൈബർ ആക്രമണങ്ങളെ കുറിച്ച് അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. വിമർശനങ്ങളെ താൻ ശ്രദ്ധിക്കാറുണ്ടെന്നും എന്നാൽ ആവശ്യമുള്ളതിനെ മാത്രം ഉൾകൊള്ളാറുള്ളു എന്നും ആണ് താരം പറയുന്നത്.

Rate this post