13 ഫോർ 9 സിക്സ് ഇന്നാപിടി ടി :20 സെഞ്ച്വറി!!! 63 ബോളിൽ പ്രിത്വി ഷാ വെടിക്കെട്ട്

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലെ ഭാവി വാഗ്ദാനം എന്ന് അറിയപ്പെടുന്ന ഏറെ ടാലെന്റ്റ് കൈവശമുള്ള ഒരു താരമാണ് പ്രിത്വി ഷാ. അന്താരാഷ്ട്ര ക്രിക്കറ്റിൽ അവസരങ്ങൾ തനിക്ക് ഇപ്പോൾ അർഹമായത് പോലും ലഭിക്കുന്നില്ല എന്ന് ഷാ കഴിഞ്ഞ ദിവസം പറഞ്ഞത് സോഷ്യൽ മീഡിയയിൽ അടക്കം വലിയ തരംഗമായി മാറിയിരുന്നു.

താരം കിവീസ് എതിരായ ഇന്ത്യൻ എ ടീം പരമ്പരയിൽ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചും എന്നിട്ടും താരത്തെ ഇന്ത്യൻ ടീം സെലക്ഷൻ കമ്മിറ്റി അവഗണിച്ചത് രൂക്ഷ വിമർശനമായി മാറി. ഇപ്പോൾ സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈയെ നയിക്കുന്ന പ്രിത്വി ഷാ ഒരിക്കൽ കൂടി തന്റെ ബാറ്റിംഗ് ഫോം തുടരുകയാണ്. ആസാമിന് എതിരായ മാച്ചിൽ മുംബൈ ടീമിനെ നയിക്കുന്ന ഷാ മറ്റൊരു വെടികെട്ട് സെഞ്ച്വറിയാണ് പായിച്ചത്

പ്രിത്വി ഷാ വെടികെട്ടു ബാറ്റിംഗ് കരുത്തിൽ മുംബൈ ടീം 20 ഓവറിൽ 230 റൺസ് ആസാമിന് എതിരെ പായിച്ചപ്പോൾ ഷാ വെറും 61 ബോളിൽ പായിച്ചത് 134 റൺസ്.13 ഫോറും 9 സിക്സ് അടക്കമാണ് ഷാ മറ്റൊരു വെടികെട്ട് ഇന്നിങ്സ് കാഴ്ചവെച്ചത്

ഇത്തവണത്തെ സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ ഗംഭീരമായ പ്രകടനമാണ് പ്രിത്വി ഷാ പുറത്തെടുക്കുന്നത്. മൂന്ന് ഇന്നിങ്സിൽ നിന്നായി ഷാ 218 റൺസ് നേടി കഴിഞ്ഞു.203 പ്ലസ് സ്ട്രൈക്ക് റേറ്റിൽ റൺസ് നേടുന്ന താരം ഒരു ഫിഫ്റ്റിയും ഒരു സെഞ്ച്വറിയും നേടി കഴിഞ്ഞു.