കുക്കറിന്റെ കേടായ വാഷർ ഉണ്ടോ..? എങ്കിൽ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.. അടുക്കളയിൽ ഇതുകൊണ്ടുള്ള ഉപയോഗം വലുതാണ് | Pressure Cooker Gasket Reuse Idea

Pressure Cooker Gasket Reuse Idea Malayalam : സാധാരണയായി അടുക്കളയിലും മറ്റും ഉപയോഗിച്ച് പഴകിയ കുക്കറിന്റെ വാഷർ കളയുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉണ്ടാവുക. എന്നാൽ അത് ഉപയോഗിച്ച് ചൂട് പാത്രങ്ങൾ വയ്ക്കാവുന്ന മാറ്റ് തയ്യാറാക്കാവുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ഉപയോഗിക്കാത്ത വാഷർ വീട്ടിലുണ്ടെങ്കിൽ അത് എടുക്കുക. അതിനുശേഷം ചുറ്റും കോട്ടൺ ത്രെഡ് ചുറ്റിക്കൊടുക്കുകയാണ് വേണ്ടത്.

നാല് പിരിയുള്ള ത്രെഡ് നോക്കി എടുക്കുന്നതാണ് കൂടുതൽ നല്ലത്. ഇങ്ങനെ ചെയ്യുമ്പോൾ കൂടുതൽ ബലവും ഫിനിഷിങ്ങും മാറ്റിന് ലഭിക്കും. ആദ്യം തന്നെ കയറിന്റെ അറ്റം എടുത്ത് രണ്ടു പിരികളായി വേർതിരിക്കുക. ഇത് വാഷറിൽ വെച്ച് രണ്ടുഭാഗത്തു നിന്നും കെട്ടിക്കൊടുക്കുക. അതിനുശേഷം കയർ പതുക്കെ വാഷറിന് ചുറ്റും ചുറ്റി എടുക്കുക. ഇതേ രീതിയിൽ വാഷറിന്റെ പകുതി ഭാഗം വരെ ഒട്ടും ഗ്യാപ്പില്ലാതെ ചുറ്റി കൊടുക്കണം. ഒരു കയർ ഉപയോഗിച്ച് ഹാഫ് സൈഡ് വരെ ചുറ്റിക്കൊടുക്കാൻ ശ്രദ്ധിക്കാവുന്നതാണ്.

Pressure Cooker Gasket Reuse Idea
Pressure Cooker Gasket Reuse Idea

അതുപോലെ ഗ്യാപ്പ് വരാത്ത രീതിയിൽ കൊടുത്താൽ മാത്രമാണ് കൂടുതൽ ഫിനിഷിംഗ് ലഭിക്കുകയുള്ളൂ. ഒരു ഭാഗം ചുറ്റിക്കഴിഞ്ഞാൽ പുതിയ ഒരു കയർ എടുത്ത് ബാക്കി ഭാഗം കൂടി ചുറ്റി കൊടുക്കാവുന്നതാണ്. അവസാനം കയർ നല്ലതുപോലെ ടൈറ്റായി കെട്ടണം. അതല്ലെങ്കിൽ കയർ പൊട്ടി പോകാനുള്ള സാധ്യതയുണ്ട്.

ഇപ്പോൾ നല്ല അടിപൊളി വാഷർ മാറ്റ് തയ്യാറായി കഴിഞ്ഞു. അടുക്കളയിൽ ചൂട് പാത്രങ്ങൾ വയ്ക്കുന്നതിനും മറ്റും ഈ ഒരു മാറ്റ് ഉപയോഗപ്പെടുത്താവുന്നതാണ്. കടയിൽ നിന്നും ഉയർന്ന വില കൊടുത്ത് മാറ്റുകൾ വാങ്ങുന്നതിന് പകരമായി ഈയൊരു രീതിയിൽ മാറ്റുകൾ ഉണ്ടാക്കിയെടുത്ത് ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല ഒട്ടും ഉപയോഗമില്ലാതെ കളയുന്ന കുക്കറിന്റെ വാഷറുകൾ റീ യൂസ് ചെയ്യാനും സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Pressure Cooker Gasket Reuse Idea, reuse ideas,

Rate this post