അടി തെറ്റിയാൽ ആരും വീഴും 😱😱പ്രസിഡന്റ്‌ വരെ വീഴും!!!അമേരിക്കൻ പ്രസിഡന്റിനെ വീഴ്ത്തിയ സൈക്കിൾ യാത്ര

വൈറൽ വീഡിയോകൾ ഇന്ന് സോഷ്യൽ മീഡിയയിൽ തരംഗമാണ്. വീഡിയോകളിലെ കണ്ടന്റുകൾ എന്തുതന്നെയായാലും, അവ കാഴ്ചക്കാരനെ ആകർഷിക്കുകയും വീഡിയോക്ക് മുൻപിൽ പിടിച്ചിരുത്തുകയും ചെയ്യുന്നുണ്ടെങ്കിൽ, അത്തരം വീഡിയോകൾ ആണ് സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള ഇന്റർനെറ്റ് ലോകത്ത് വൈറലാകാറുള്ളത്.

ഇത്തരത്തിൽ, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് കഴിഞ്ഞ ദിവസം ഒരു സൈക്കിൾ സവാരിക്കിടെ ഉണ്ടായ അപകടത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.ജൂൺ 18-ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഡെലവെയറിലെ റെഹോബോത്ത് ബീച്ചിലേക്ക് ഒരു സൈക്കിൾ സവാരി നടത്തുകയായിരുന്നു. സൈക്കിൾ സവാരിക്കിടെ, ബൈഡന്റെ ചിത്രങ്ങൾ പകർത്താനും അഭിവാദ്യങ്ങൾ നേരാനും നിൽക്കുന്ന അനുയായികളെ കണ്ട ബൈഡൻ, അനുയായികളെ അഭിവാദ്യം ചെയ്യാൻ നിർത്തിയപ്പോൾ ബാലൻസ് തെറ്റി വീഴുകയായിരുന്നു.

ബൈഡൻ വീഴുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചുറ്റുമുള്ള ആളുകളുടെ സഹായത്തോടെ ബൈഡൻ ഉടനെ എഴുന്നേൽക്കുകയും, തനിക്ക് കുഴപ്പമൊന്നും ഇല്ല എന്നും പറഞ്ഞു.  എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോൾ, “എന്റെ കാൽ കുടുങ്ങി,” എന്ന് പ്രസിഡന്റ് ബൈഡൻ മറുപടി പറഞ്ഞു. സൈക്കിൾ നിർത്തുന്നതിന് മുന്നേ അദ്ദേഹത്തിന്റെ കാൽ പെഡലിൽ കുടുങ്ങിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പ്രസിഡന്റ് ബൈഡന് വൈദ്യസഹായം ആവശ്യമില്ലെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പ്രസ്താവനയിൽ പറഞ്ഞു. “പ്രസിഡന്റ് പറഞ്ഞതുപോലെ, ഇറങ്ങുമ്പോൾ അദ്ദേഹത്തിന്റെ കാൽ പെഡലിൽ കുടുങ്ങുകയായിരുന്നു, ഇപ്പോൾ അദ്ദേഹം സുഖമായിരിക്കുന്നു. വൈദ്യസഹായം ആവശ്യമില്ല.  പ്രസിഡന്റ്‌ തന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു,” ഉദ്യോഗസ്ഥൻ പറഞ്ഞു.