IPL AUCTION 2022 ;പഞ്ചാബിനായി ലേലം വിളിക്കാൻ പ്രീതി സിന്റ എത്തില്ല 😱കാരണം ഇതാണ് !Preethi Zinta!!Punjab Kings

മറ്റൊരു ഐപിൽ മെഗാതാരലേലം കൂടി ആരംഭിക്കുമ്പോൾ ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം തന്നെ വലിയ ആവേശത്തിലാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിന് മുന്നോടിയായി ബാംഗ്ലൂരിൽ തന്നെയാണ് മെഗാ താരലേലം രണ്ട് ദിനങ്ങളിലായി നടക്കുക. രണ്ട് പുത്തൻ ടീമുകൾ അടക്കം ആകെ 10 ഐപിൽ ടീമുകൾ ലേലത്തിന്റെ ഭാഗമായി എത്തും.

ലേലനടപടികൾ എല്ലാം ബാംഗ്ലൂരിൽ ആരംഭിക്കുമ്പോൾ എല്ലാ കണ്ണുകളും പതിയുന്നത് പഞ്ചാബ് കിങ്‌സ് ടീമിലേക്ക് തന്നെയാണ്. ഐപിഎല്ലിൽ മികച്ച ടീമുമായി എത്താറുണ്ട് എങ്കിലും ഒരു കിരീടം ഇതുവരെ സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ലാത്ത പഞ്ചാബ് ടീം ഇത്തവണ മികച്ച ഒരു സ്‌ക്വാഡിനെ തയ്യാറാക്കാനുള്ള ശ്രമത്തിലാണ്. കൂടാതെ ലോകേഷ് രാഹുൽ ക്യാപ്റ്റൻസി സ്ഥാനം ഒഴിഞ്ഞ സ്ഥിതിക്ക് ഒരു നായകനും പഞ്ചാബ് കിങ്സ്‌ ടീമിന്റെ ലക്ഷ്യമാണ്.

എന്നാൽ എല്ലാ ആരാധകരെയും നിരാശരാക്കി ഇത്തവണ ലേല നടപടികൾ ഭാഗമാകുവാൻ ടീം ഉടമസ്ഥരിൽ ഒരാളായ ബോളിവുഡ് സൂപ്പർ സ്റ്റാർ പ്രീതി സിന്റ എത്തില്ല. താരം ലേലത്തിൽ പഞ്ചാബ് കിങ്‌സ് ടീമിനെ പ്രതിനിധീകരിച്ച് പങ്കെടുക്കില്ല എന്നാണ് സൂചനകൾ. താരം തന്നെ ഈ കാര്യം സോഷ്യൽ മീഡിയയിൽ കൂടി വ്യക്തമാക്കി കഴിഞ്ഞു. എല്ലാ ലേലത്തിലും വളരെ ആവേശത്തോടെ താരങ്ങളെ വിളിച്ചെടുക്കാറുള്ള പ്രീതി സിന്റെ ഏതാത്ത നിരാശയിലാണ് ഐപിൽ പ്രേമികൾ എല്ലാം.

അമേരിക്കയിൽ നിലവിലുള്ള താരം തനിക്ക് നിലവിൽ ഇന്ത്യയിലേക്ക് എത്താനുള്ള ബുദ്ധിമുട്ട് അറിയിക്കുകയാണ്. മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിനൊപ്പം അമേരിക്കയിലുള്ള താരം ഇന്ത്യയിൽ ലേലത്തിന്റെ ഭാഗമായി എത്താനുള്ള പ്രശ്നം ചൂണ്ടികാട്ടിയാണ് സോഷ്യൽ മീഡിയ പോസ്റ്റ്‌ പങ്കുവെക്കുന്നത്