പ്രാക്ടിസ് മാച്ചിൽ പൊളിയായി പേസർമാർ ഫിഫ്റ്റി അടിച്ചു സൂര്യ!!ഇന്ത്യക്ക് മിന്നും ജയം

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ലോകക്കപ്പ് മുന്നോടിയായുള്ള പരിശീലന മാച്ചിന് ജയത്തോടെ ഗംഭീര തുടക്കം. ഇന്ന് നടന്ന പരിശീലന മത്സരത്തില്‍ ഇന്ത്യൻ സംഘം വെസ്റ്റേണ്‍ ഓസ്ട്രേലിയയെ ആണ് തോൽപ്പിച്ചത്. പേസ് ബൗളർമാർ തിളങ്ങിയ മാച്ചിൽ ഇന്ത്യൻ ടീം നേടിയത് 13 റൺസ് ജയം.

പ്രാക്ടിസ് മാച്ചിൽ ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ 158 റൺസ് അടിച്ചെടുത്തപ്പോൾ 159 റൺസ് ടാർജെറ്റ് പിന്തുടർന്ന വെസ്റ്റേൺ ഓസ്ട്രേലിയൻ ടീം നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് മാത്രമാണ് നേടിയത്. ലോകക്കപ്പ് മുന്നോടിയായി ഒരുക്കങ്ങൾ ഭാഗമായിട്ടാണ് ടീം ഇന്ത്യ ഇത്തരത്തിൽ പ്രാക്ടിസ് മാച്ചുകൾ കളിക്കുന്നത്.

ഇന്ത്യൻ വിജയലക്ഷ്യം പിന്തുടർന്ന് കളിക്കാൻ ഇറങ്ങിയ വെസ്റ്റേൺ ഓസ്ട്രേലിയയെ ആദ്യത്തെ പവർപ്ലയിൽ തന്നെ നാല് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ പേസ് നിര ഞെട്ടിച്ചു. ശേഷം ഓസ്ട്രേലിയ തിരികെ എത്തി എങ്കിലും ജയം ഇന്ത്യക്ക് സ്വന്തമായി.ഇന്ത്യക്കായി ആർഷദീപ് സിംഗ് മൂന്ന് വിക്കറ്റും ഭുവി രണ്ടും ചാഹൽ 2 വിക്കറ്റും ഹർഷൽ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി. പേസർമാർ മികച്ച പ്രകടനം ഇന്ത്യൻ ക്യാമ്പിൽ നൽകുന്ന ആത്മവിശ്വാസം വലുതാണ്. പാകിസ്ഥാൻ എതിരെയാണ് ടീം ഇന്ത്യയുടെ ലോകക്കപ്പിലെ ഫസ്റ്റ് മാച്ച്

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ബാറ്റിംഗ് നിരയിൽ തിളങ്ങിയത് സൂര്യകുമാർ യാദവാണ്. മുൻ നിര ബാറ്റിംഗ് തകർന്നിട്ടും ഇന്ത്യൻ സ്കോർ മുന്നോട്ട് നയിച്ചത് സൂര്യയുടെ അർദ്ധ സെഞ്ച്വറി പ്രകടനം തന്നെ.മൂന്ന് സിക്സ് അടക്കമാണ് സൂര്യ ഫിഫ്റ്റി നേടിയത്. ക്യാപ്റ്റൻ രോഹിത് ശർമ്മ രണ്ട് റൺസിൽ പുറത്തായി.