
സ്റ്റാർ പേസർ കളിക്കാൻ റെഡി 😳😳😳പരാജയത്തിലും രാജസ്ഥാൻ റോയൽസ് ക്യാമ്പിൽ നിന്ന് ഒരു സന്തോഷ വാർത്ത
സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ഈ സീസണിലെ രണ്ടാമത്തെ പരാജയം നേരിട്ടിരിക്കുകയാണ്. ജയ്പൂർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലക്നൗ സൂപ്പർ ജിയന്റ്സിനോട് 10 റൺസിന്റെ പരാജയം ആണ് രാജസ്ഥാൻ റോയൽസ് വഴങ്ങിയത്. എന്നാൽ, മത്സരത്തിൽ രാജസ്ഥാൻ ആരാധകർക്ക് പ്രതീക്ഷ നൽകുന്ന ഒരു കാഴ്ച കാണാൻ സാധിച്ചു. രാജസ്ഥാൻ റോയൽസിന്റെ ഇന്ത്യൻ പേസർ പ്രസിദ് കൃഷ്ണ മടങ്ങി വരുന്നതിന്റെ സൂചനയാണ് ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിന് മുന്നോടിയായി, പ്രസിദ് കൃഷ്ണയുടെ ജേഴ്സി പ്രിന്റ് ചെയ്യുന്നതിന്റെ ഒരു ചിത്രം രാജസ്ഥാൻ റോയൽസ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി അഭ്യൂഹങ്ങൾ ആരാധകർക്കിടയിൽ പ്രചരിക്കുകയും ചെയ്തു. നേരത്തെ, പരിക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ പ്രസിദ് കൃഷ്ണക്ക് ഈ മുഴുവൻ നഷ്ടമാകും എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, ഇന്ന് രാജസ്ഥാൻ പങ്കുവെച്ച ചിത്രം ആരാധകർക്ക് പ്രതീക്ഷ സമ്മാനിക്കുന്നതായിരുന്നു.
ഇതിന് പിന്നാലെ എന്താണ് യഥാർത്ഥ കാരണം എന്ന് രാജസ്ഥാൻ റോയൽസ് വെളിപ്പെടുത്തുകയും ചെയ്തു. പരിശീലകൻ കുമാർ സംഘക്കാര പ്രസിദ് കൃഷ്ണക്ക് അദ്ദേഹത്തിന്റെ ജഴ്സി സമ്മാനിക്കുന്ന ചിത്രമാണ് രാജസ്ഥാൻ പങ്കുവെച്ചത്. ‘ആരാണ് ജയ്പൂരിൽ നമ്മളെ സപ്പോർട്ട് ചെയ്യാൻ എത്തിയിരിക്കുന്നത് എന്ന് നോക്കൂ’ എന്ന ക്യാപ്ഷൻ പങ്കുവെച്ചുകൊണ്ടാണ് രാജസ്ഥാൻ റോയൽസ് പ്രസിദ് കൃഷ്ണയുടെ വീഡിയോ പങ്കുവെച്ചത്.
View this post on Instagram
2018-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലൂടെയാണ് പ്രസിദ് കൃഷ്ണ തന്റെ ഐപിഎൽ അരങ്ങേറ്റം കുറിച്ചത്. ഐപിഎല്ലില്‍ ഇതുവരെ 51 മത്സരങ്ങള്‍ കളിച്ച പ്രസിദ് കൃഷ്ണ 8.92 ഇക്കോണമിയില്‍ 49 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി പ്രസിദ് കൃഷ്ണ 19 വിക്കറ്റുകള്‍ നേടിയിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഈ സീസണിലെ അഭാവം രാജസ്ഥാൻ റോയൽസിന് തിരിച്ചടിയായിട്ടുണ്ട് എന്ന് തന്നെ വേണം പറയാൻ.