എവിടേലും ഉറച്ച് നിക്കേടാ 😱😱നാടകീയതക്ക് സാക്ഷിയായി പത്തൊൻപതാം ഓവർ [Video ]

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന പഞ്ചാബ് കിംഗ്സ് – രാജസ്ഥാൻ റോയൽസ് മത്സരത്തിനിടെ പഞ്ചാബ് കിംഗ്സ് ബാറ്റർ ലിയാം ലിവ്ങ്സ്റ്റണിന്റെ പ്രവർത്തി ക്രിക്കറ്റ്‌ ലോകത്ത് ചർച്ചയായി. മത്സരത്തിൽ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പഞ്ചാബ് കിംഗ്സിന് ഓപ്പണർ ജോണി ബെയർസ്റ്റോ (56) മികച്ച തുടക്കം നൽകിയെങ്കിലും, തുടർന്ന് വന്ന ബാറ്റർമാർക്ക് ആ പ്രകടനം തുടരാനായില്ല.

എന്നിരുന്നാലും, അവസാന ഓവറുകളിൽ വിക്കറ്റ് കീപ്പർ – ബാറ്റർ ജിതേഷ് ശർമ്മയും (18 പന്തിൽ 38), ലിയാം ലിവ്ങ്സ്റ്റണും (14 പന്തിൽ 22) തകർത്തടിച്ചത് പഞ്ചാബിനെ മികച്ച ടോട്ടലിലേക്ക് നയിച്ചു. എന്നാൽ, പ്രസിദ് കൃഷ്ണ എറിഞ്ഞ ഇന്നിംഗ്സിന്റെ 19-ാം ഓവറിൽ ചില നാടകീയ രംഗങ്ങൾക്ക് ക്രിക്കറ്റ്‌ ലോകം സാക്ഷിയായി. 19-ാം ഓവറിലെ ആദ്യ പന്ത് എറിയുന്നതിന് മുന്നേ തന്നെ ലിവ്ങ്സ്റ്റണിന്റെ സ്റ്റാൻസ്‌ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഓഫ് സ്റ്റംപിലേക്ക് അമിതമായി ഒഴിഞ്ഞ് നിന്ന ലിവ്ങ്സ്റ്റണിന്റെ സ്റ്റാൻസ്‌ പ്രസിദ് കൃഷ്ണയെ അലോസരപ്പെടുത്തുകയും, അദ്ദേഹം അത് ഓൺ-ഫീൽഡ് അമ്പയറോട് സൂചിപ്പിക്കുകയും ചെയ്തു. എന്നാൽ, നിയമപരമായി അതിൽ തെറ്റൊന്നും ഇല്ല എന്നതുകൊണ്ട് അമ്പയർ അതിൽ ഇടപെടാൻ തയ്യാറായില്ല. തുടർന്ന്, ആദ്യ പന്തെറിയാനെത്തിയ പ്രസിദ് ഓഫ് സൈഡിലേക്ക് തന്നെയാണ് പന്തെറിഞ്ഞത്. അത് വൈഡ് ആണെന്ന വാദം ലിവ്ങ്സ്റ്റൺ ഉയർത്തിയെങ്കിലും, അമ്പയർ വൈഡ് വിളിക്കാൻ തയ്യാറായില്ല.

തൊട്ടടുത്ത ബോളും പ്രസിദ് സമാനമായ രീതിയിൽ എറിയാൻ ശ്രമിച്ചപ്പോൾ, അത് കൂടുന്ന അകന്ന് പോവുകയും അമ്പയർ വൈഡ് വിളിക്കുകയും ചെയ്തു. എന്നാൽ, അതേ ഓവറിലെ അടുത്ത ബോളുകളിൽ സിക്സും ഫോറും പറത്തി ലിവ്ങ്സ്റ്റൺ കൊടുങ്കാറ്റായി. പക്ഷെ, ഓവറിലെ അഞ്ചാം ബോളിൽ, ഒരു തകർപ്പൻ യോർക്കറിലൂടെ ലിവ്ങ്സ്റ്റണെ ക്ലീൻ ബൗൾഡ് ചെയ്താണ് പ്രസിദ് തന്റെ കലിപ്പടക്കിയത്.